'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലെ 'മഴനീര്‍ത്തുള്ളികള്‍' എന്ന ഗാനത്തിന്റെ ഈണത്തില്‍ എന്റെ അക്ഷരസാഹസം. 
പ്രണയം പൂവിടും നറു പനിനീര്‍ മണ്ഡപം
പുളകം ചൂടിയോ മലരടികള്‍ പുല്‍കവേ
സാഫല്യമായ് നവ ചൈതന്യമായ്
നീയെന്‍ മലര്‍വ്വാടിയില്‍
പരിണയരാവിന്റെ യാമങ്ങളില്‍
മിഴികളില്‍ നീട്ടുന്നു പ്രേമാമൃതം
(പ്രണയം പൂവിടും)
പൂപ്പാല മേല്‍ രാപ്പാടിക്കും
മൗനത്തിന്‍ പരിരംഭണം
പാറിവന്ന തെന്നലും
പാരിജാത ഗന്ധവും
ഹിമകണമാര്‍ന്നു നിന്ന ജാലക-
പ്പാളിയോടിണങ്ങിയോ?
(പ്രണയം പൂവിടും)
നിറദീപങ്ങള്‍ കനകാംബരം
വിരിയിച്ച ശ്രീകോവിലില്‍
കൂപ്പുകൈദളങ്ങളാല്‍
കൂമ്പും പീലിക്കണ്‍കളാല്‍
കളഭച്ചേലില്‍ നിന്ന ദേവി നിന്‍
ഒരു ജന്മം വരമായി നേടി ഞാന്‍
(പ്രണയം പൂവിടും)
© http://www.olapeeppi.blogspot.in/ - M.S. Raj
 
 
No comments:
Post a Comment
'അതേയ്... ഒരു വാക്കു പറഞ്ഞേച്ച്...'