അനിയത്തിക്കൊച്ച് അന്ന് പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലം. ആ, നമ്മടെ വാവേടെ ചേച്ചി! മുത്ത്! ഒരു മല്‍സരപ്പരീക്ഷയില്‍ പങ്കെടുക്കാനായി കുറെ പൊതുവിജ്ഞാനവുമൊക്കെയായി അവള്‍ മല്ലടിക്കുകയാണ്. അവളോട് ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടത് എന്റെ കടമയാണല്ലോ. പുസ്തകം വാങ്ങി മലയാളസാഹിത്യം സംബന്ധിച്ച ചോദ്യങ്ങള്‍ ഒന്നൊന്നായി ഞാന്‍ മുത്തിനോട് ചോദിച്ചു കൊണ്ടിരുന്നു. അന്നു ടി.വി.യും കൊടയാന്റിനായും ഒന്നും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ സകല കുടുംബാംഗങ്ങളും മോള്‍ടെ പഠനം കാണാന്‍ ഒപ്പമുണ്ട്.
"മാമ്പഴം എന്ന കവിത എഴുതിയതാര്?"
"വൈലോപ്പിള്ളി"
"സ്നേഹഗായകന്‍ എന്നറിയപ്പെട്ട കവി ആര്?"
"കുമാരനാശാന്‍"
"നളിനി ആരുടെ കൃതി ആണ്?"
"നീലന്‍!!!!!!"
വീടുകുലുങ്ങുന്ന ചിരിക്കിടയില്‍ ഞാന്‍ പുസ്തകം മടക്കി. ഇത്രേം ജീക്കെയുള്ള കൊച്ചിനെ ഞാനിനി എന്തിനു പരീക്ഷിക്കണം?
വാല്‍ക്കഷണം: മുത്ത് പരീക്ഷ അസ്സലായി ജയിച്ചു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!
:-)
ReplyDeleteThis is the 100th post in Olapeeppi!
ReplyDelete