എസ്.എസ്.എല്‍.സി ബുക്കില്‍ മലയാളത്തില്‍ പേരു രേഖപ്പെടുത്തുന്ന സമ്പ്രദായം ഇക്കൊല്ലം മുതല്‍ ഇല്ലെന്നു വാര്‍ത്ത. ഇംഗ്ലീഷില്‍ മാത്രം പേരു നല്‍കിയാല്‍ മതിയെന്നാണ് വിശദീകരണം.
ഇനിയിപ്പോ മലയാളത്തില്‍ പേരുകാണുന്ന ഔദ്യോഗികരേഖകള്‍ ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ മാത്രമായിരിക്കും(?). മറ്റു വിദ്യാഭ്യാസരേഖകളില്‍ ഒന്നും തന്നെ മലയാളത്തില്‍ പേരു രേഖപ്പെടുത്തുന്ന പതിവില്ലാത്തതു കൊണ്ട് ഒരാളുടെ വിദ്യാഭ്യാസ രേഖകളില്‍ നിന്നും മാതൃഭാഷ പാടേ പടിയിറങ്ങിപ്പോകുന്നതായിക്കാണാം. ആധുനിക കാലത്ത് മലയാളത്തിലുള്ള ഔദ്യോഗിക എഴുത്തുകുത്തുകള്‍(ജോലി സംബന്ധമായും മറ്റും) കുറവാണെങ്കിലും ഒരു അടിസ്ഥാന രേഖ എന്ന നിലയില്‍ ഈ ഒരു വിവരം എസ്.എസ്.എല്‍.സി ബുക്കില്‍ നിലനിര്‍ത്തണമെന്ന് എനിക്കഭിപ്രായമുണ്ട്. കാരണം ഭാവിയിലെ പല കാര്യങ്ങള്‍ക്കും (വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖയ്ക്ക് അപേക്ഷിക്കുന്നതുള്‍പ്പടെ) എസ്.എസ്.എല്‍.സി ബുക്ക് മാനദണ്ഡമാകുന്നു എന്നതിനാല്‍ അതിലെ വിവരങ്ങള്‍ക്ക് കൃത്യതയും പൂര്‍ണ്ണതയും നല്‍കേണ്ടത് ആവശ്യമാണ്. ഒരേ സ്പെല്ലിങ്ങില്‍ പല ഉച്ചാരണങ്ങള്‍ സാധ്യമായ പേരുകള്‍ ഉള്ളവര്‍ക്ക് ആ ആശയക്കുഴപ്പം ദൂരീകരിക്കുന്നതിനും മാതൃഭാഷയില്‍ പേരുള്ളത് സഹായകമാവും (ഉദാ: ശൈലജ/ഷൈലജ).
No comments:
Post a Comment
'അതേയ്... ഒരു വാക്കു പറഞ്ഞേച്ച്...'