Friday, January 21, 2011

സിഗരറ്റ്‌

"ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ സിഗരറ്റ്‌ പോലെയല്ലേ ജീവിതവും?"

കാര്യം മനസ്സിലാകാതെ ഞാന്‍ അവന്റെ മുഖത്തേക്കു നോക്കി.

"കയ്യിലിരിക്കുന്ന കാശ്‌ കൊടുത്ത്‌ ഇതു വാങ്ങുന്നത്‌ പുകയുടെ ലഹരി കിട്ടാന്‍. കാമുകിയുടെ തേന്‍ ചുണ്ടുകള്‍ പോലെ നീയതു നിന്റേതിനോട്‌ ചേര്‍ത്തുവെയ്ക്കുന്നു. നിന്റെ ജീവശ്വാസത്തില്‍ കലര്‍ത്തി നീ ഉയിരില്‍ ഉരുക്കിച്ചേര്‍ക്കുന്നു. പ്രണയം പോലെ ഒരു തീരാക്കറയായി അതു നിന്റെ ഉള്ളില്‍ പടരുന്നു. ഒരായിരം ചുടുതന്മാത്രകളായി നിന്റെ സിരകളില്‍ ഒഴുകുന്നു..."

ഞാന്‍ ചിരിച്ചു.

".. അവള്‍ വെന്തെരിയുകയാണ്‌. നീയതറിയുന്നു. ദേഹമെരിച്ചവള്‍ നിന്നില്‍ അലിയുന്നു."

"ശേഷം?"

"ഇനിയല്ലേ കഥ! നീറിത്തീര്‍ന്ന കുറ്റി നീ നിഷ്കരുണം എറിയുന്നു. ചവിട്ടിയരച്ചു കെടുത്തുന്നു."

ഞാന്‍ വീണ്ടും ചിരിച്ചു. "വാസ്തവം തന്നെ."

അനന്തരം, പുകയില തീര്‍ന്നപ്പോള്‍ എന്നെപ്പോലെ അവനും അതു റോഡിലിട്ടു ചവിട്ടിക്കെടുത്തി. അവ എന്തിനെന്നറിയാതെ എരിഞ്ഞു തീര്‍ന്ന മറ്റു രണ്ടാത്മാക്കളായി.

2 comments:

  1. സിഗരറ്റ്‌ വലിക്കുന്നവരുടെ മനോഭാവം പോലെ മാറ്റം വരാവുന്നതെയുള്ളു.ഏതോ സിനിമയില്‍ കണ്ടത്‌ പോലെ വെറുതെ ചുണ്ടത്ത് വെച്ച്ചുകൊണ്ടിരുന്നാല്‍ മതി.

    ReplyDelete
  2. @പട്ടേപ്പാടം റാംജി,

    :) anganeyum karuthaam. kadha pakshe athallalllo!

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'