നേരായിരുന്നോ? അവളെ ഞാന്‍ സ്നേഹിച്ചിരുന്നോ?
ചോദ്യം കനലില്‍ ചുട്ടെറിഞ്ഞുതന്നത് കാലം.
പൊള്ളലിന്റെ നീറ്റലിനെക്കാള്‍ മുന്‍പേ
ആ സംശയത്തിന്റെ മുനയെന്നെ നോവിച്ചു.
മുറിവുകളില്‍ നീതന്നെ പച്ചിലച്ചാറിറ്റിച്ചു തന്നിട്ട്
കാലമേ, നീയെന്നെ എന്തിനിന്നവിശ്വസിച്ചു?
ഓ! നീയില്ലെങ്കില്‍ എനിക്ക് 'ഇന്ന്' എന്നൊന്ന്
അവകാശപ്പെടാനില്ലല്ലോ!
നിന്റെയൗദാര്യമായി അതും ഞാന്‍ സ്വീകരിക്കുന്നു.
പിന്നെ, ചോദ്യത്തിനുത്തരമായി ഒരു കണ്ണീര്‍ക്കണം ഇതാ!
ഫേസ്ബുക്ക് താളുകള്‍ക്കിടയിലെ
മയില്‍പ്പീലി ഇതറിയരുതേ!
ഇതു നിനക്കു മാത്രം രുചിക്കാനുള്ള എന്റെ ജീവന്റെ ഉപ്പാണ്.
Another kavitha.
ReplyDeleteLove,
MS Raj
hai raj,
ReplyDeletekavitha vayichu, nannayirickunnu
pinne enganeyonnum ninna pora
Anoni entha uddeshichathennu manassilayilla...
ReplyDeleteഒരു കണ്ണുനീര്‍ കണo പോലെ ഇന്നും അവള്‍ എന്റെ മനസില്‍.......................
ReplyDeletenice work
`bipin`