Thursday, December 18, 2008

കസ്റ്റമറുടെ സന്തോഷം ഞങ്ങളുടെ വിജയം!

“കസ്റ്റമറുടെ സന്തോഷമാണ് ഞങ്ങളുടെ വിജയം”

കൂടോത്രം v 1.0(Beta) യുടെ സംതൃപ്തനായ ഒരുപഭോക്താവ് ശ്രീ. ദീപക് രാജിന്റെ വാക്കുകള്‍!
കൂടുതല്‍ വിവരങ്ങള്‍ ദാ, ഇവിടെ!

2 comments:

  1. ശ്രീ. ദീപക്, താങ്കളുടെ ബ്ലോഗ് ‘നന്നായി‘ എന്നറിഞ്ഞതില്‍ സന്തോഷം . തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.

    കസ്റ്റമറുടെ സന്തോഷം ഞങ്ങളുടെ വിജയം!

    -എം.എസ്. രാജ്

    ReplyDelete
  2. പ്രിയ രാജെ..

    രണ്ടുമൂന്നു കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്.. ഒന്നു ഇനി അടുത്ത മൂന്നുവര്‍ഷം എന്‍റെ ഫോട്ടോയും ബ്ലോഗിന്‍റെ പേരും കൂടോത്രം സിഡിയില്‍ കൊടുക്കണം. ഞാന്‍ ബ്രാന്‍ഡ് വാല്യു ഉള്ള ബ്ലോഗര്‍ ആണെന്ന് അറിയാമല്ലോ.. പിന്നെ കൂടോത്രം ഞാന്‍ ആളെക്കൂട്ടാന്‍ ആണ് ഉപയോഗിച്ചത്.. എന്‍റെ ചില സഹബ്ലോഗിംഗ് സുഹൃത്തുക്കള്‍ മറ്റുള്ളവരുടെ ബ്ലോഗ് തകര്‍ക്കാനും അതേപോലെ ബ്ലോഗ് എഴുതുന്നവരുടെ തലയ്ക്കു ഭ്രാന്ത് പിടിപ്പിക്കാനും ഉള്ള ഓപ്ഷന്‍ കൂടി കൊടുക്കണം എന്നുള്ള അഭിപ്രായം ഒരു ഓപ്ഷനായി അടുത്ത വേര്‍ഷനില്‍ കൊടുക്കണം..

    പിന്നെ ചില ബഗ്ഗുകള്‍ ഉണ്ട്.. അത് മാറ്റണം. പിന്നെ വില രണ്ടായിരം കുഴപ്പമില്ല..നൂറെണ്ണം ഒന്നിച്ചു വാങ്ങിയാല്‍ വല്ല ഡിസ്കൌണ്ട് കിട്ടുമോ...

    പിന്നെ അറിയാതെ ഞാന്‍ ഒരിടത്ത് ഞെക്കിപ്പോയി... അത് പ്രേമിപ്പിക്കാന്‍ ഉള്ള കൂടോത്രം ആണോ എന്നറിയില്ല.. അയല്‍വക്കത്തെ മദാമ്മ എന്നെ മൂന്നാല് പ്രാവശ്യം ആയി നോക്കുന്നുണ്ട്. അത് മാറാന്‍ ഒരു "പാച്ച്" വേഗം അയച്ചു തരണം...

    പിന്നെ പുതിയ വേര്‍ഷന്‍ അപ്ഡേറ്റ് നെറ്റില്‍ നിന്നും സാധ്യമാകുമോ..
    ലിനക്സില്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും വിധം ഉണ്ടാക്കണം.. അപ്പിള്‍ കമ്പൂട്ടര്‍ വേര്‍ഷന്‍ ഇറക്കിയതില്‍ അഭിനന്ദനം..

    പിന്നെ പട്ടിയുടെ വട്ടു മാറാന്‍ ഓച്ചിറ മുരളി എഴുതിയ ചെറിയ പ്രോഗ്രാം ഇതില്‍ അറ്റാച്ച് ചെയ്യുന്നു..
    എന്‍റെ ബ്ലോഗ് എട്ടുനിലയില്‍ പൊട്ടാതെ ഒരു ഇ- തകിട് അയച്ചു തരിക..

    നന്ദി

    സ്നേഹപൂര്‍വ്വം
    (ദീപക് രാജ്)

    (എന്‍റെ കഥയും അനുഭവകുറുപ്പും പരസ്യത്തിനായി ഉപയോഗിക്കാം. പക്ഷെ പുതിയ വേര്‍ഷന്‍ ഇറക്കുമ്പോള്‍ ഓരോ കോപ്പി അയച്ചു തരണം.. പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ..)

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'