Friday, May 30, 2008

ഡേവ്‌ ഐബിയെമ്മില്‍

ബഹുരാഷ്ട്ര കമ്പനിയായ ഐ.ബി.എം നമ്മുടെ കൊച്ചീല്‍ ഒരു ഉദ്യോഗമേള നടത്തുന്നു. ഡിഗ്രി തൊട്ട്‌ എന്തു യോഗ്യതയും അവരു പരിഗണിക്കുമത്രേ. പൂര്‍വ്വപരിചയത്തെപ്പറ്റി വെല്യ ഡിമാന്‍റൊന്നുമില്ല. അങ്ങനെ ആ പരസ്യം ഇ-മെയില്‍ ആയി ഡേവിനും കിട്ടി. സംഗതി കൊള്ളാമല്ലോ. ഒരു കൈ നോക്കിയാലോ?

ഡേവിന്‍റെ അളിയനാണെങ്കില്‍ എറണാകുളത്താണു താമസം. തലേദിവസം ഓഫീസില്‍നിന്നു നേരേ അങ്ങോട്ടുപോയി അവിടെ തങ്ങി രാവിലെ ഇന്‍റര്‍വ്യൂ കൂടി ശനിയാഴ്ച വൈകുന്നേരം തിരുവല്ലായിലെ വീട്ടിലേക്ക്‌ പോകാം. എന്തുകൊണ്ടും അനുകൂല സാഹചര്യം. നല്ല അക്കാദമിക്‌ മികവ്‌, മികച്ച സംസാരപാടവം(ആശയവിനിമയശേഷി അല്ല), പിന്നെ പഠനം കഴിഞ്ഞു തൊഴിലില്ലാതെ നടന്ന കാലത്ത്‌ എങ്ങനെയോ ഒപ്പിച്ചെടുത്ത അല്‍പ്പം ജാവ പരിചയം. പോരാത്തതിന്‌ ഒന്നാംതരമൊരു കമ്പനിയിലെ എക്സ്പീരിയന്‍സുമുള്ളതിനാല്‍ ജോലി കിട്ടാന്‍ സാദ്ധ്യതയേറെ. ശമ്പളത്തിന്‍റെ കാര്യമൊക്കെ ആളും തരോമൊക്കെ നോക്കി കണക്കാക്കുമെന്നാണു പറഞ്ഞിരിക്കുന്നത്‌. എന്തായാലും ഇന്നുള്ളതിന്‍റെ എത്രയോ കൂടുതല്‍ കിട്ടുമായിരിക്കും? വിദേശകമ്പനിയല്ലേ? സ്വന്തം ജീവിതത്തില്‍ പാസ്പോര്‍ട്ടിന്‌ ഇന്നുവരെ യാതൊരുപയോഗവും വന്നിട്ടില്ല. ആ വിലപ്പെട്ട പുസ്തകത്തിന്‌ ഒരു പണികിട്ടിയാല്‍, ഐ മീന്‍, ഒരു ആണ്‍സൈറ്റ്‌ അസ്സ്സൈന്‍മെന്‍റ്‌! തള്ളേ വിദേശയാത്ര- ചിന്തകള്‍ ലുഫ്താന്‍സയിലും പസഫിക്‌ എയര്‍വേയ്സിലുമൊക്കെ പാറിപ്പറന്നു നടന്നു. പെണ്ണും പിടക്കോഴിയും കാറും വില്ലായുമൊക്കെയായി അങ്ങു ഫോറിനില്‍ സെറ്റില്‍ ചെയ്യുന്നതു വരെ ഡേവന്‍ സ്വപ്നം കണ്ടു. ഐ.ബി.എം അളിയാ ഐ.ബി.എം! ഓര്‍ത്തിട്ടു തന്നെ ത്രില്ലടിക്കുമ്പോള്‍ ഒരു കൈ നോക്കാതിരിക്കുന്നതെങ്ങനെ?

അങ്ങനെ എറണാകുളം പദ്ധതി ഉറപ്പിച്ചു.

*** *** *** *** *** ***

ആ ദിവസം സമാഗതമായി. ഡേവ്‌ ഐബീയെമ്മില്‍ ജോയിന്‍ ചെയ്യുന്നു!

ബാംഗ്ലൂരില്‍ ജോയിന്‍ ചെയ്യാനെത്തി. നെഞ്ചൊക്കെ വിരിച്ച്‌ എന്നാല്‍ ഒരു തുടക്കക്കാരന്‍റെ അങ്കലാപ്പോടെ മൂപ്പര്‍ ആ വിശാലമായ ഇടനാഴിയിലൂടെ തനിക്കു ചെന്നെത്തേണ്ട ആഡിറ്റോറിയം നോക്കി നടപ്പാണ്‌. തന്നെപ്പോലെ തന്നെ അന്നേദിവസം ജോലിക്കു ചേരേണ്ട കുറെപ്പേര്‍ അവിടെയും ഇവിടെയുമൊക്കെയായി നടപ്പുണ്ട്‌. കെട്ടും മട്ടുമൊക്കെ കണ്ടിട്ട്‌ അക്കൂട്ടത്തില്‍ മൂന്നാലു മലയാളിപ്പെണ്‍കൊടികളും ഉണ്ടെന്നു തോന്നുന്നു.

ഉം.. കൊള്ളാം. എല്ലാവരെയും ഒന്നു സ്കാന്‍ ചെയ്ത്‌ ഡേറ്റ സേവ്‌ ചെയ്തു വെച്ചു.

അങ്ങനെയങ്ങു നടക്കുമ്പോഴാണ്‌ ഒരു തോന്നല്‍. പുറകീന്നാരോ വിളിക്കുന്നുണ്ടോ? ഹേയ്‌, ഇവിടെ എന്നെ അറിയുന്ന ആരും തന്നെ ഇല്ലല്ലോ?

പക്ഷേ ശരിയാണ്‌. ആരോ വിളിക്കുന്നുണ്ട്‌. അതും തൊട്ടു പുറകില്‍ നിന്ന്‌ പേരെടുത്തൊരു വിളി! ഒപ്പം തോളത്തൊരു കയ്യും!

ഞെട്ടിത്തിരിഞ്ഞു നോക്കി. ആകെ ഒരങ്കലാപ്പ്‌. ആരാ എന്താ എന്നൊരു പിടിയുമില്ല. തലയൊന്നൂടെ കുടഞ്ഞു നോക്കിയപ്പോള്‍ ദേ സുത്തിയുടെ മുഖം മുന്നില്‍.

"ഡാ, എണീക്കെഡാ, നേരം എട്ടേകാലായി. നിനക്കിന്ന് ഓഫീസിലൊന്നും പോകണ്ടേ?"

അബദ്ധം മനസ്സിലായ ഡേവ്‌ ഉള്ളിലുണ്ടായ നിരാശ മറച്ചു വെയ്ക്കാതെ സുത്തിയോടു ചോദിച്ചു-

"നീയെന്നാത്തിനാ ഇപ്പഴേ വിളിച്ചെ? ഒന്നുവല്ലേലും ഞാന്‍ ഒന്നു ജോയിന്‍ ചെയ്തിട്ടു വിളിച്ചാ പോരാരുന്നോ?"

6 comments:

  1. നമ്മടെ ഡേവച്ചായനെ കുറച്ചൂടെ ഒന്നു പരിചയപ്പെട്ടിരിക്കുന്നതു നല്ലതാ.

    സസ്നേഹം,
    രാജ്‌

    ReplyDelete
  2. ഹ ഹ. പാവം ഡേവ്. ജോയിന്‍ ചെയ്തിട്ടു വിളിച്ചാല്‍ മതിയായിരുന്നൂട്ടാ.
    :)

    ReplyDelete
  3. കുട്ടന്‍സ്, അതു തന്നെയാ എല്ലാരുടേം അഭിപ്രായം. കമന്റിനു നന്ദി.

    ശ്രീയേട്ടാ... എന്നാ ചെയ്യാനാ, അവനു ഓഫര്‍ ലെറ്ററൊക്കെ കിട്ടിയ വിവരം സുത്തി അറിഞ്ഞില്ല. അറിഞ്ഞാരുന്നേല്‍ ജോയിന്‍ ചെയ്യിക്കുകേം ചെയ്തേനെ. അതിന്റെ ചെലവും വാങ്ങിച്ചേനെ. കമന്റിനു നന്ദി!

    ReplyDelete
  4. hai..nalla ezhuthu...ishtappettu

    ReplyDelete
  5. nee ethu blog aakiyathu njan arijilla...:P enthayaalum kollam...nee pinne entho passport stampinginthe kaariyam parajirikunnathu kandu...dey passport enik randanam ondadey...randilum enthokeyo stamp chethithodada...
    anyway i love reading your blog...

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'