ഓരോ സാഹചര്യങ്ങളില്‍ക്കൂടി കടന്നു പോകുമ്പോള്‍ അതിനോട് ബന്ധപ്പെട്ട ഒരു പാട്ടു മനസ്സില്‍ ഓടിവരിക എന്നത് എന്റെ ഒരു ദൌര്‍ബല്യമാണ്. ഇന്നു രാവിലെ ഓഫീസിലേക്ക് നടക്കവേ, പത്തുമണിസൂര്യന്‍ ഉച്ചിയില്‍ ഉയര്‍ന്നു നില്ക്കുന്ന ശേഷിച്ച നാരുകള്‍ക്കിടയിലൂടെ ശിരസ്സിനെ പൊള്ളിച്ചപ്പോള് വിദൂര ബാല്യത്തില്‍ കേട്ട ഒരു പാട്ടോര്‍മ്മവന്നു.
"കൊടിയ വേനല്‍ക്കാലം, കുളങ്ങള്‍ വറ്റിയ കാലം
കുതിച്ചും ചാടിയും രണ്ടു തവളകള്‍
കുണ്ട് കിണറ്റിന്നരികില് എത്തി....."
എന്നും പറഞ്ഞൊരു പാട്ട്. എന്റെ ചെറുപ്പത്തില്‍ ഈ പാട്ടു അടങ്ങിയ കാസറ്റ് വീട്ടിലുണ്ടായിരുന്നു. അതിന്റെ പേരു കഥാഗീതങ്ങള്‍ എന്നോ മറ്റോ ആയിരുന്നു. യേശുദാസ് പാടി തരംഗിണി പുറത്തിറക്കിയ ഒരു കാസറ്റ് ആണെന്നാണ് എന്റെ ഓര്‍മ്മ.
ഹാ, വെറുതെ രാവിലെ നോസ്ടാല്ജിയ അടിപ്പിക്കാന്‍...
എന്റ്റ്റെ മന്സിലും കുട്ടിക്കാലത്തെ
ReplyDeleteഓര്‍മ്മയായി ഒരു ഗാനമുണ്ട്
വേഴാമ്പല്‍ കേഴും വേനല്‍ കോടീരം നീ
its "children songs" by tharangini
ReplyDelete