Tuesday, January 29, 2008

റോബോട്ട്‌

(കടപ്പാട്‌: പറഞ്ഞു പരന്നു പഴകിയ ഉണ്ണിക്കുട്ടന്‍ കഥകളുടെ അജ്ഞാത സ്രഷ്ടാവിനോട്‌)

നിങ്ങളെല്ലാവരും അറിയുന്നതുപോലെ ഉണ്ണിക്കുട്ടന്‍ ഒരു മഹാ കുസൃതിയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഉണ്ണിക്കുട്ടന്‍റെ പപ്പ ഒരു റോബോട്ടിനെ വാങ്ങിക്കൊണ്ടുവന്നു. കള്ളം കണ്ടുപിടിക്കാന്‍ വിരുതനായിരുന്നു ഈ റോബോട്ട്‌. ആരെങ്കിലും കള്ളം പറയുന്നതു കേട്ടാല്‍ റോബോട്ട്‌ ഓടിച്ചെന്ന് അവരെ ചാട്ട കൊണ്ടടിക്കും. ഈ റോബോട്ട്‌ കാരണം മകന്‍റെ കുസൃതികള്‍ക്കൊക്കെ അവസാനമാവുമെന്ന് ഉണ്ണിക്കുട്ടന്‍റെ പപ്പ കരുതി.

അന്നു സ്കൂള്‍ വിട്ട്‌ ഉണ്ണിക്കുട്ടന്‍ വൈകിയാണു വീട്ടിലെത്തിയത്‌. മകന്‍ താമസിച്ചുവന്നതു കണ്ട്‌ പപ്പ കാര്യം തിരക്കി: "എന്താടാ, നീയിന്നു വൈകിയത്‌?"

"അതു.. പിന്നെ .. ഇന്നു ബയോളജിയുടെ സ്പെഷ്യല്‍ ക്ലാസ്സൊണ്ടാരുന്നു..!"ഇതു കേട്ടപാടെ റോബോട്ട്‌ പാഞ്ഞുവന്ന് ഉണ്ണിക്കുട്ടന്‍റെ വെളുവെളുത്ത ചന്തിയില്‍ ഠേ..ഠേന്നു രണ്ടെണ്ണം അങ്ങു പൊട്ടിച്ചു.

"അയ്യൊ... തല്ലല്ലേ.. ഞാന്‍ പടത്തിനു പോയതാരുന്നേ.."

"ആഹാ.. ഹതു ശെരി.. ഏതു പടമാടാ നീ കണ്ടത്‌?" പപ്പ വിടാന്‍ ഭാവമില്ല.

"തൂവാനത്തുമ്പികള്‍..!"വീണ്ടും ഉണ്ണിക്കുട്ടന്‍റെ ചന്തിയില്‍ ഠേ..ഠേന്നു രണ്ടെണ്ണം..!

വേദന കൊണ്ടു പുളയുന്നതിനിടയില്‍ അവന്‍ വിളിച്ചുകൂവി-"കിന്നാരത്തുമ്പികള്‍.!"

അപ്പന്‍ ഞെട്ടി. മുട്ടയില്‍ നിന്നു ചെക്കന്‍ അങ്ങു വിരിഞ്ഞുവരുന്നതേ ഉള്ളൂ. പപ്പ തുടര്‍ന്നു- "എടാ, ഞാനൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്തു സിനിമാ പോയിട്ടു പോസ്റ്റര്‍ പോലും കാണാന്‍ നിന്നിട്ടില്ല.."

പറഞ്ഞു തീര്‍ന്നില്ല നമ്മുടെ റോബോട്ടുകുട്ടന്‍ പാഞ്ഞു വന്ന് പപ്പയുടെ പുറത്ത്‌ പൊത്തോം പൊത്തോം എന്നു നാലഞ്ച്‌ അടി..! അടി കൊണ്ട വേദനയില്‍ പപ്പ അവിടെ നിന്നു സാംബാ നൃത്തമാടി.

ഈ ബഹളമൊക്കെ കേട്ടു കൊണ്ടാണ്‌ മമ്മി അടുക്കളയില്‍ നിന്നു വന്നത്‌. കാര്യമറിഞ്ഞപ്പോള്‍ ഭര്‍ത്താവിനോട്‌ ഇത്രയുമെങ്കിലും പറയാതിരിക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല-
" ഇതല്ല, ഇതിനപ്പുറവും കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ..നിങ്ങടെയല്ലേ മോന്‍..!"

മമ്മിയെ തല്ലിത്തല്ലി അവസാനം റോബോട്ടു കുഴഞ്ഞു വീണു.

13 comments:

  1. ഠേ....
    ഇതിനടിച്ചില്ലെങ്കില്‍ ഈ തേങ്ങാ പിന്നെ എന്തിനുകൊള്ളാം.
    കലക്കീട്ടുണ്ടിഷ്ടാ...

    ReplyDelete
  2. അനോണീ നിരോധനം, കമന്റ് മോഡറേഷന്‍, വേഡ് വേരിഫിക്കേഷന്‍, ഹോ.. എന്തൊക്കെ പുകിലുകളാ മാഷേ.
    ഇതൊക്കെ മാറ്റിയാല്‍ കൊള്ളാം. സ്വതന്ത്ര ബ്ലോഗിങ്ങിന് എന്തായാലും കമന്റ് മോഡറേഷന്‍ അഭികാമ്യമല്ല.
    അഭിപ്രായം പറഞ്ഞൂന്ന് മാത്രം.

    ReplyDelete
  3. റോബോട്ടുകുട്ടന്‍, ഹായ് അതെനിക്കിഷ്ടമായി

    ReplyDelete
  4. നിരക്ഷരന്‍: നിര്‍ദ്ദേശങ്ങള്‍ക്കു നന്ദി... :)
    സ്വതന്ത്ര ബ്ലോഗിങ്ങിനു അഭികാമ്യമാകത്തക്ക മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.

    ശിവകുമാര്‍: അഭിനന്ദനത്തിന്‌ സലാം..!

    പ്രിയ: നന്ദി.. ബട്ട്‌, ആക്ച്വലി ഉണ്ണിക്കുട്ടനാണു താരം.. ഈ കഥയില്‍ കഥ മാറി എന്നു മാത്രം

    ReplyDelete
  5. age old story..
    but i enjoyed it here..!

    ReplyDelete
  6. unnikkuttan kathakalude oru pothuswabhaavam ithinillallo raje?.. eh ? yeth..?

    ReplyDelete
  7. ഉണ്ണിക്കുട്ടന്റെ അപ്പൂപ്പനും അമ്മൂമ്മയും വീട്ടിലില്ലാതിരുന്നത് മഹാഭാഗ്യം...

    ReplyDelete
  8. റോബോട്ട്‌ കൊള്ളാലോ...

    ഇത്‌ നമ്മുടെ സി.ബി.ഐക്കാര്‍ക്ക്‌ ഉപകാരമായേനെ

    ReplyDelete
  9. അലമ്പു കഥ!! ആയ്യേ. എന്തൂറ്റ് കഥയാ ദ്? ച്ഛെ എനിക്കിഷ്ടപ്പെട്ടീല്ല....

    (അയ്യോ അയ്യോ എന്റെമ്മേ, റോബോട്ട് എന്നെ തല്ലുന്നേ...അയ്യോ തല്ലിക്കൊല്ലുന്നേ....!!)

    ReplyDelete
  10. maashe swantham anubhavam alla ennu parayaamo..?

    kallam paranjaal kannu pottum

    ReplyDelete
  11. ഇതു പൊട്ടക്കഥ തന്നെ

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'