"ഏയ്‌ഞ്ചല്‍ വന്നില്ലല്ലോ?"
"ഇനി ഇന്ന് ഇല്ലായിരിക്കുമോ?"
"അപ്പോപ്പിന്നെ പിള്ളാരെങ്ങനെ കോളേജില്‍ വരും?"
"പിന്നെ, എന്നു വെച്ചാ ബസുകാരടെ ആവശ്യമല്ലേ പിള്ളാരു കോളേജീ പോണംന്നുള്ളത്!"
"ഇന്നു ലേറ്റായിരിക്കുമെടേ!"
"പത്തുപത്തിനു വരുന്നതാണല്ലോ. പത്ത് പതിനഞ്ചായി."
"ഇനിയിപ്പോ എപ്പഴേലും വരട്ടെ, നീയാ ചീപ്പൊന്നു തന്നേ.. ഞാന്‍ ഞാന്‍ ക്ലാസ്സില്‍ കേറാന്‍ പോവാ."
"എന്നാടാ ഇന്നിവനു പഠിക്കാനൊരു ശുഷ്കാന്തി?"
"ദേ, വിനോദേ നീ ചുമ്മാ ചൊറിയല്ലേ! എനിക്കു വയ്യ ഈ കോപ്പന്റെ ഓരോ തോന്ന്യാസത്തിനു ഇങ്ങനെ കൂട്ടിരിക്കാന്‍. അവന്‍ അശ്വതീനെ കാണാനാ ഇരിക്കുന്നെ. നീയൊക്കെ ആരെ കാണാനിരിക്കുവാ?"
"ഓ.. അങ്ങനെ ഒന്നുമില്ല. അരു വന്നാലും ഒന്നു കണ്ടേക്കാം. അല്ലിയോടാ?"
"പിന്നല്ലാതെ. നീ കേട്ടിട്ടില്ലേ, നാരീദര്‍ശനം പുണ്യം എന്നാ."
"നിന്റെയൊക്കെ നോട്ടോം കമന്റടീം യെവള്‍മാരടെ വീട്ടിലെ ആണുങ്ങള്‍ കാണ്ടാല്‍ പിന്നെ ആ പുണ്യം കൊണ്ട് സന്യസിക്കാന്‍ പോയാമതി."
"ബസ്സു വരുന്നുണ്ടെടാ..!!"
"ഡാ.. നീ പൊക്കൊ.. ക്ലാസ്സില്‍ പൊക്കോ.. ഇവടെ നിക്കണ്ട..!"
"അതെ, ഡാ പടിപ്പിസ്റ്റേ.. പോടാ."
"അതെ... പോയി നാലക്ഷരം പഠിച്ചു നന്നാവെടാ."
"എന്തായാലും താമസിച്ചില്ലേടാ.. ഇനിയിപ്പോ ഈ അവറു കഴിയട്ടെ ഒരുമിച്ചു കേറാം. ഇപ്പളേ ആ പൂതനയാ."
"യ്യോടാ.. ഇച്ചിരെ നേരം മുന്നേ ഈ പൂതനേടേ ക്ലാസ്സിലേക്കു പോകാനാരുന്നല്ലോടാ തിടുക്കം?"
"ശ്ശെ.. മിണ്ടാതിരിയെടാ.. "
"അച്ചുക്കുട്ടി എവിടെ.. ഇന്നില്ലേടാ ഉവ്വേ?"
"ഒന്ന്.. രണ്ട്... മൂന്ന്... നാല്... അഞ്ച്.... ആറ്... ഏഴ്.. ദെ.. ദെ.. വരുന്നു... ലതാ വരുന്നു അച്ചുക്കുട്ടി!"
"ഇന്നു കിടിലാന്‍ ആയിട്ടുണ്ടല്ലോ.. തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍.... നനനീ നനനന നാനീ..."
"മിണ്ടാതിരിയെടാ എരപ്പേ... മൂപ്പനെ ഡിസ്റ്റര്‍ബ് ചെയ്യല്ലേ..."
"ഇന്നേലും അവളടെ ഒരു കടാക്ഷം കിട്ടിയില്ലേല്‍ മൂപ്പന്‍ ക്ലാസ്സില്‍ കയറുന്നപോയിട്ട് രാത്രി ഉറങ്ങി വെളുപ്പിക്കത്തില്ല."
"എല്‍സാന്റിയേ... ഞങ്ങളൊക്കെ ഇവിടെയുണ്ട് കേട്ടോ!"
"ഉവ്വാടാ. ഇങ്ങനെയാണെങ്കില്‍ അധികം നാള്‍ ഉണ്ടാവില്ല."
"ഞങ്ങക്കും അതാ ഇഷ്ടം!"
"പോടാ വായിനോക്കീ."
"താങ്ക് യു ചക്കരേ!"
"ഡാ.. അളിയാ... അശ്വതി... അശ്വതി..!"
"പാട്ടുകാരിപ്പെണ്ണ്, ഒപ്പം ഈ ശാലീന സൗന്ദര്യവും. ഇതിലും വെല്യ ഒരു പണി നമ്മക്കിട്ടൊക്കെ ദൈവം തരുമോടാ?"
"അളിയാ മൂപ്പാ.. ഇന്നേതു പാട്ടാ...?"
"കൈകളില്‍ മൃഗമദതളികയുമേന്തി നീ
ഏകയായരികില്‍ വരുമ്പോള്‍...
ദേവീ വരുമ്പോള്‍...."
"മൂപ്പാ, സക്‌സസ്സ്!!! ദേ അവളു ചിരിക്കുന്നു! ഇന്നാദ്യമായി നീ പാടിയ ഒരു പാട്ടു കേട്ട് അവളു ചിരിച്ചു. വഴി തെളിഞ്ഞു മോനേ..!"
"അല്ല മൂപ്പാ, എന്താ അതിന്റെ ഗുട്ടന്‍സ്?"
"ഹ ഹാ! അതിന്റെ ബാക്കി ദേ ഇങ്ങനെ പോകും.." എന്നിട്ടു മൂപ്പന്‍ ഈണത്തില്‍ പാടി.
"നിന്നേ കരവലയത്തിലൊതുക്കുവാന്‍
ഒന്നു ചുംബിക്കുവാനഭിനിവേശം..
അഭിനിവേശം.. അഭി-നിവേശം!!"
"കൈകളില്‍ മൃഗമദതളികയുമേന്തി നീ
ReplyDeleteഏകയായരികില്‍ വരുമ്പോള്‍...
ദേവീ വരുമ്പോള്‍...."
Ishtaayillya.....
ReplyDelete:(
ENNIKKUM ESHATIYILLA
ReplyDelete