ഒരു വൈദികൻ അത്യന്തം മ്ലേച്ഛമായ ഒരു പീഡനക്കേസിൽ പിടിക്കപ്പെട്ടു. സോളാറും ലോ അക്കാഡമിയും നടിയെ ആക്രമിക്കലും കഴിഞ്ഞ് ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സെൻസേഷണൽ വിഭവം ഇതാണല്ലോ. വൈദികസമൂഹം മുഴുക്കനെ പീഡകരാണെന്നോ മറ്റോ ഒരു തെറ്റിദ്ധാരണ പടരാൻ അതിടയാക്കിയോ? സോഷ്യൽമീഡിയയിലും മറ്റ് മതാധിഷ്ഠിത കൂട്ടംചേരലുകളിലും അങ്ങനെയുള്ള പ്രചാരണത്തിനെതിരേയുള്ള വികാരപ്രകടനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും വന്നുകാണുന്നു.
ഒരാൾ പിഴ ചെയ്യുമ്പോൾ അവരുടെ വർഗ്ഗത്തെ അപ്പാടെ കുറ്റക്കാരാക്കുന്നത് നമ്മുടെ ഒരു തെറ്റായ രീതിയായിപ്പോയി. ഈ സാമാന്യവൽക്കരണം നമ്മുടെ മാധ്യമങ്ങളും സമൂഹവുമൊക്കെ അന്നും ഇന്നും ചെയ്തു പോരുന്നതാണ്. നാം ആദരവോടെ കാണുന്ന പുരോഹിത സമൂഹം ഒന്നാകെ അടച്ചാക്ഷേപിക്കപ്പെട്ടപ്പോൾ വിശ്വാസികൾക്ക് വേദന തോന്നിയെങ്കിൽ അത്ഭുതമില്ല. പക്ഷേ അതോടൊപ്പം ഇനിപ്പറയുന്ന കാര്യങ്ങളുംകൂടി ഒന്ന് ആലോചിച്ചു നോക്കണം.
ഒരു രാഷ്ട്രീയ പ്രവർത്തകൻ അഴിമതി കാട്ടുമ്പോഴും ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുമ്പോഴും ഒരു സിനിമാ നടി അനാശാസ്യത്തിനു പിടിക്കപ്പെടുമ്പോഴും ഒരു സെലിബ്രിറ്റി ഡിവോഴ്സാകുമ്പോഴും ഒരു യൂണിയൻ തൊഴിലാളി തല്ലുകൂടുമ്പോഴും അതാത് വർഗ്ഗം അടച്ചാണ് പഴികേൾക്കുന്നതും നാണം കെടുന്നതും. അല്ലേ?
രാഷ്ട്രീയക്കാരെല്ലാം ഒരു വക അഴിമതിക്കാര്‍,
സർക്കാർ ഉദ്യോഗസ്ഥർ ആരാ കൈക്കൂലി വാങ്ങാത്തത്,
സിനിമയിൽ കേറിയാൽ പെണ്ണുങ്ങൾ പെഴച്ചൂന്നു കൂട്ടിയാൽ മതി,
വെല്യവെല്യ ആൾക്കാർക്ക് കുടുംബ ജീവിതത്തിനു വല്ല വിലയുമുണ്ടോ,
ലോഡിങ്‌കാരുടെയത്ര ചന്തകൾ വേറേയുണ്ടോ
എന്നിങ്ങനെയുള്ള കമന്റുകളെല്ലാം നമ്മൾ അന്നും ഇന്നും പറയുന്നതാണ്.
നമ്മുടെ വീട്ടിൽ ഒരാൾ തലതെറിച്ചുപോയാൽ കുടുംബത്തിന്റെ മാനം പോയെന്ന് നമ്മൾ വിലപിക്കാറുണ്ട്. അതായത് ഒരാൾ ചെയ്യുന്ന കൊള്ളരുതായ്മ അയാൾ ഉൾപ്പെടുന്ന പ്രതിനിധീകരിക്കുന്ന സമൂഹത്തെകൂടി ബാധിക്കുന്നുണ്ട് എന്നത് അംഗീകരിച്ചേ മതിയാകൂ.
സത്യസന്ധമായി ജോലി ചെയ്യുന്നവരെ അഴിമതിക്കാരായും മാർക്കറ്റിൽ അധ്വാനിച്ച് മാന്യമായി കുടുംബം പോറ്റുന്നവരെ തനി ചന്തയായും നാം വെറുതെയങ്ങ് മുദ്രകുത്തിയിട്ടില്ലേ?
ബൈക്കിൽ ചീറിപ്പായുന്ന ഫ്രീക്കന്മാരെല്ലാം കഞ്ചാവും മയക്കുമരുന്നും ആണെന്ന് ഒരു ധാരണ നമുക്കില്ലേ?
നാട്ടിലെ ഓട്ടോക്കാർ എല്ലാം വായ്നോക്കികളാണെന്ന് നമ്മളും കരുതിയിരുന്നതല്ലേ?
ഒറ്റപ്രാവശ്യം മോശം ഭക്ഷണം ലഭിച്ചതിന്റെ പേരിൽ ആ ഹോട്ടലിൽ ഒരിക്കലും നല്ല ഭക്ഷണം കിട്ടുകയില്ല എന്നു നാം വിധിയെഴുതാറില്ലേ?
ഒരു യാത്രയിൽ ഡ്രൈവർ കാട്ടിയ ഒന്നുരണ്ട് പിഴയുടെ പേരിൽ അവനു വണ്ടിയോടിക്കാനേ അറിയില്ല എന്നു നാം അടച്ചു പറഞ്ഞിട്ടില്ലേ?
ദുഷ്പേരു കേൾപ്പിച്ച ആൾക്കാരെ അവൻ/അവൾ ലോക'ഡാഷാ'ണെന്ന് ഒരു മയവും ഇല്ലാതെ നമ്മൾ വെച്ചുകാച്ചിയിട്ടില്ലേ?
ഒത്തിരി മിടുക്കരുള്ള ഒരു ക്ലാസ്സിലെ വിരലിലെണ്ണാവുന്ന തെമ്മാടികളുടെ പേരിൽ അതൊരു കുഴപ്പം പിടിച്ച ക്ലാസാണെന്ന് നമ്മുടെ എത്രയോ അധ്യാപകർ വിധിയെഴുതിയിട്ടുണ്ടാവും?
ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങൾ... ഈ സാമാന്യവൽക്കരണം പുരോഹിതരുടെ കാര്യത്തിലും സംഭവിച്ചു. എല്ലാവരുടെയും പേരുകളയാൻ എല്ലാവരും ചീത്തയാവണമെന്നില്ല.
ഒരു വിഭാഗത്തെ അടച്ചു കുറ്റപ്പെടുത്തുമ്പോൾ അവരിൽ ഉൾപ്പെട്ട നല്ലവരായ ആൾക്കാർക്കും എത്ര വേദനിച്ചിട്ടുണ്ടാവും എന്നോർക്കാൻ ഈ സംഭവം കാരണമാവട്ടെ.
മതത്തിലും പുരോഹിതന്മാരിലും മാത്രമല്ല എല്ലാ വിഭാഗം ആളുകളിലും നല്ലവരും അല്ലാത്തവരും ഉണ്ട്. അടച്ചാക്ഷേപിക്കപ്പെടുമ്പോൾ നീറുന്ന ഹൃദയം എല്ലാ മനുഷ്യർക്കുമുണ്ട്. അതു മനസ്സിലാക്കാതെ, സ്വന്തം മതമോ മതത്തിന്റെ ആളുകളോ മാത്രം പ്രതിസ്ഥാനത്ത് വരുമ്പോൾ പൊട്ടുന്ന കുരുവിന് ചികിൽസ പ്രത്യേകം ചെയ്തേ മതിയാകൂ.

ReplyDeleteമതത്തിലും പുരോഹിതന്മാരിലും മാത്രമല്ല എല്ലാ വിഭാഗം ആളുകളിലും നല്ലവരും അല്ലാത്തവരും ഉണ്ട്. അടച്ചാക്ഷേപിക്കപ്പെടുമ്പോൾ നീറുന്ന ഹൃദയം എല്ലാ മനുഷ്യർക്കുമുണ്ട്. ഒരു വിഭാഗത്തെ അടച്ചു കുറ്റപ്പെടുത്തുമ്പോൾ അവരിൽ ഉൾപ്പെട്ട നല്ലവരായ ആൾക്കാർക്കും എത്ര വേദനിച്ചിട്ടുണ്ടാവും എന്നോർക്കാൻ ഈ സംഭവം കാരണമാവട്ടെ.
അവസാനത്തെ ഖണ്ഡികയാണ് ഈ പോസ്റ്റിലെ ഹൈലൈറ്റ്... ഇഷ്ടപ്പെട്ടു...
ReplyDeleteകുറ്റം ചെയ്യാത്തവന്റെ ഹൃദയം നീറുകയില്ല. അവനെയും ജനം സംശയ ദൃഷ്ടിയോടെ നോക്കും എന്നത് സ്വാഭാവികം. അത് അല്ല എന്ന് തെളിയിക്കേണ്ടത് അവന്റെ പെരുമാറ്റം കൊണ്ടാണ്. പോൾ തേലക്കാട് പറഞ്ഞ 9033 അച്ചന്മാരിൽ റോബിൻ ഒഴികെ 9032 പേരും നല്ലവരാണ് എന്ന് വിശ്വസിക്കാൻ കഴിയില്ല. ഇനി ഈ സഭയുടെ ചിന്താഗതി ഒന്നു നോക്കൂ. "തെറ്റിൽ പങ്കു കാരിയായ കുട്ടി'' എന്ന്. "മോളെ നിനക്കും തെറ്റ് പറ്റി .നാളെ ദൈവത്തിന്റെ മുന്നിൽ നീ ആയിരിക്കും കുറ്റം ഏറ്റു പറയേണ്ടി വരിക".
ReplyDelete@വിനുവേട്ടന്‍, നന്ദിയുണ്ട് :)
ReplyDelete@Bipin sir,
ReplyDeleteകുറ്റം ചെയ്യാത്തവരുടെ പോലും ഉള്ളുനീറീപ്പോകുന്നത് അടച്ചുള്ള ആക്ഷേപം കാരണമാണ്. എല്ലാവരെയും ജനം സംശയ ദൃഷ്ടിയോടെ നോക്കുന്നുമുണ്ട്. അവനവന്‍െറ പെരുമാറ്റം കൊണ്ട് അതിനെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ ഭാഗ്യം. എന്‍െറ പോസ്റ്റിന്‍െറ അടിസ്ഥാനം ഞാന്‍ പോസ്റ്റിലെ ആദ്യഭാഗത്ത് പറഞ്ഞിരുന്നു. പൂരോഹിതന്മാരെ അപ്പാടെ അധിക്ഷേപിക്കുന്നതില്‍ മനം നോവുന്ന അനേകം സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ കി്ട്ടിയിരുന്നു. എല്ലാറ്റിന്‍െറയും ഉള്ളടക്കം വ്രതം സ്വീകരിച്ച പുരോഹിതന്മാരുടെ സമര്‍പ്പണവും സഭയിലെ നിഷ്കളങ്കര്‍ക്ക് ഉണ്ടായ വേദനകളും ആ പരീക്ഷണങ്ങളെ അതിജീവിക്കുന്നതിന് ആത്മീയസമീപനം സ്വീകരിക്കുന്നതിനുള്ള ആഹ്വാനങ്ങളും ആയിരുന്നു. ചിലതിലാകട്ടെ, വിശ്വാസിസമൂഹത്തിന് അത് നേരിടാന്‍ അറിയാം എന്നു തുടങ്ങി ധാര്‍ഷ്ട്യവും വെല്ലുവിളിയും ഒക്കെക്കലര്‍ന്ന് ഒരു സംഘടിതമത പോരാട്ടത്തിനുള്ള ഒരുക്കം പോലെയും ആയി. ആ ഘട്ടത്തിലാണ് ഇത്തരം പരന്ന താറടിക്കല്‍ ക്രൈസ്തവസഭയ്ക്കു എതിരായി മാത്രമല്ല അരങ്ങേറിയിട്ടുള്ളത് എന്നൊന്ന് ഓര്‍മ്മപ്പെടുത്തിയത്.
(പോള്‍ തേലക്കാട് നടത്തിയ പ്രസ്താവന എനിക്ക് അറിയില്ല.എന്നാല്‍ സണ്‍ഡേ ശാലോമില്‍ ഇരയെ സന്മാര്‍ഗ്ഗം പഠിപ്പിക്കാന്‍ നടത്തിയ ശ്രമം അങ്ങേയറ്റം അപലപനീയമാണ്. പ്രതി തെറ്റുകാരനെങ്കില്‍ സഭ അതംഗീകരിക്കുകയും നിയമനടപടിയുമായി സഹകരിക്കുകയും വേണം. പ്രസവം രഹസ്യമാക്കി വെയ്ക്കാനും കുഞ്ഞിനെ ഒതുക്കത്തില്‍ അനാഥശാലയിലാക്കാനും സഭയിലെ ആളുകള്‍ തന്നെ ശ്രമിച്ചുവെന്നതും നിയമവിരുദ്ധമാണ്. സഭയും പുരോഹിതന്മാരും ആയതുകൊണ്ടാണ് അധികമാരും പ്രതികരിക്കാത്തത് എന്നു വേണം കരുതാന്‍. എന്തായാലും നിയമം വൈകിയാണെങ്കിലും ഇടപെട്ടല്ലോ.)
പറഞ്ഞുവന്നത് മതവും മതപുരോഹിതരും ആണ് പ്രതികളെന്നതുകൊണ്ടു മാത്രം ആര്‍ക്കും കുരു പൊട്ടേണ്ടകാര്യമില്ലെന്ന് മാത്രമാണ്. മറ്റ് വശങ്ങള്‍ ഇവിടെ ചര്‍ച്ചയ്ക്കെടുത്തിട്ടില്ല.
Well Said. ഒരാൾ തെറ്റു ചെയ്താൽ അയാൾ ഉൾപ്പെടുന്ന സമൂഹത്തെ അടച്ച് ആക്ഷേപിക്കൽ നമ്മുടെ സൊസൈറ്റിയുടെ ഒരു തെറ്റായ പ്രവണതയാണ്. തെറ്റു ചെയ്യാത്തവർ വേദനിക്കുമെന്ന സാമാന്യ തത്വം താനുൾപ്പെടുന്ന സമൂഹത്തിനു എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ മനസിലാക്കുകയുള്ളു
ReplyDeleteതെറ്റു ചെയ്തവനെ ന്യായീകരിക്കുന്ന സ്വഭാവം ഒരു സമൂഹത്തിനും ചേർന്നതല്ല. അതോടൊപ്പം പ്രായപൂർത്തിയാകാത്ത ഇരയും തെറ്റിനു കൂട്ടുനിന്നുവെന്ന രീതിയിൽ പറഞ്ഞ് ദുഷ്ടന്മാരെ ലഘൂകരിക്കുന്നതും ശുദ്ധ തെമ്മാടിത്തരമാണ്. തെറ്റു ചെയ്തവനെ തളളിപ്പറയാനും ഒറ്റപ്പെടുത്താനും ശിക്ഷിക്കപ്പെടാനും ആ സമൂഹം തയ്യാറായില്ലെങ്കിൽ സർവ്വനാശം തന്നെയാണ് ഫലം ....
ReplyDeleteസത്യം.!!
Delete1.നമ്മുടെ വീട്ടിൽ ഒരാൾ തലതെറിച്ചുപോയാൽ കുടുംബത്തിന്റെ മാനം പോയെന്ന് നമ്മൾ വിലപിക്കാറുണ്ട്. അതായത് ഒരാൾ ചെയ്യുന്ന കൊള്ളരുതായ്മ അയാൾ ഉൾപ്പെടുന്ന പ്രതിനിധീകരിക്കുന്ന സമൂഹത്തെകൂടി ബാധിക്കുന്നുണ്ട് എന്നത് അംഗീകരിച്ചേ മതിയാകൂ...
ReplyDelete2. ഒരു വിഭാഗത്തെ അടച്ചു കുറ്റപ്പെടുത്തുമ്പോൾ അവരിൽ ഉൾപ്പെട്ട നല്ലവരായ ആൾക്കാർക്കും എത്ര വേദനിച്ചിട്ടുണ്ടാവും എന്നോർക്കാൻ ഈ സംഭവം കാരണമാവട്ടെ.!!
@കുഞ്ഞുറുമ്പ്,
ReplyDeleteകമന്‍റിനു നന്ദി :)
@വീകെ അശോകേട്ടന്‍,
തെറ്റു ചെയ്തവനെ ന്യായീകരിക്കുന്ന സ്വഭാവം, പിന്നെ പ്രായപൂർത്തിയാകാത്ത ഇരയും തെറ്റിനു കൂട്ടുനിന്നുവെന്ന രീതിയിൽ പറഞ്ഞ് ദുഷ്ടന്മാരെ ലഘൂകരിക്കുന്നതു് ഒക്കെ സഭയുടെ ഭാഗത്തെ വീഴ്ചകള്‍. വിദ്യാര്‍ഥിനിയുടെ കാര്യങ്ങളില്‍ അച്ചന്‍െറ അനിയന്ത്രിതമായ ഇടപെടലുകളെ ആരും സംശയിച്ചിട്ടില്ലേ. ഇരയുടെ അമ്മയ്ക്ക് അച്ചന്‍െറ മേടയില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്ന സ്വാതന്ത്ര്യം, പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്‍ഭിണി ആണെന്ന് അറിഞ്ഞിട്ടും കാര്യങ്ങള് പ്രസവം വരെ ഒളിച്ചുവെയ്ക്കാന്‍ ആ മാതാപിതാക്കളെ പ്രേരിപ്പിച്ചത് എന്ത്... അന്വേഷിക്കാനാണെങ്കില്‍ ഒരുപാടുണ്ട്. പുതിയ വാര്‍ത്തകള്‍ വരും. അപ്പോള്‍ ഇതൊക്കെ തമസ്കരിക്കപ്പെടും, നടിയെ ആക്രമിച്ചതിന്‍െറ പിന്നിലാരെന്നോ പള്ളിമേടയിലെ അന്തര്‍നാടകങ്ങളോ ഒന്നും പൊതുജനം മാത്രം അറിയില്ല.
@കല്ലോലിനി
നന്ദീണ്ട് !! :)
മതത്തിലും പുരോഹിതന്മാരിലും മാത്രമല്ല എല്ലാ വിഭാഗം ആളുകളിലും നല്ലവരും അല്ലാത്തവരും ഉണ്ട്. അടച്ചാക്ഷേപിക്കപ്പെടുമ്പോൾ നീറുന്ന ഹൃദയം എല്ലാ മനുഷ്യർക്കുമുണ്ട്. അതു മനസ്സിലാക്കാതെ, സ്വന്തം മതമോ മതത്തിന്റെ ആളുകളോ മാത്രം പ്രതിസ്ഥാനത്ത് വരുമ്പോൾ പൊട്ടുന്ന കുരുവിന് ചികിൽസ പ്രത്യേകം ചെയ്തേ മതിയാകൂ.
ReplyDeleteyou are right on target.
I was wondering what could be the best way to punish the culprit(priest)... how it is helpful for the young kid and their parents for jailing him alone? I would say let him( priest) pay all bills for their rest of the life for those affected people, along with his jail sentence.. ie he should work and get money from jail and send to them !
നന്ദി മുക്കുവാ.
ReplyDeleteപിന്നെ നമ്മൾ ഈ ഗോവിന്ദച്ചാമിയെ ചെത്തിക്കളയണം,അച്ചനെ വന്ധ്യംകരിക്കണം എന്നൊക്കെ ഒരാവേശത്തിനു പറയുന്നതല്ലേ? ഇന്ത്യൻ ശിക്ഷാനിയമത്തിൽ എഴുതിവെച്ച പ്രകാരമല്ലേ ന്യായാധിപന്മാർക്കു ശിക്ഷ വിധിക്കാൻ പറ്റൂ??