സൈബർ ലോകത്ത് ഈയിടെയായി പടരുന്ന ഈ ആശങ്ക ഫേസ്ബുക്കും വാട്സാപ്പും ഒരു കുടക്കീഴിൽ ആയതിന്റെ അനന്തര ഫലമാണ്. നമ്മളയക്കുന്ന മെസേജുകൾ പച്ചയ്ക്ക് ഇന്റർനെറ്റിൽ വരുമെന്നോ അവയെല്ലാം മറ്റുള്ളവർക്ക് കാണാൻ പറ്റുമെന്നോ അതിനർഥമില്ല. നമ്മുടെ വ്യക്തിവിവരങ്ങൾ വാട്സാപ് , ഫേസ്ബുക്കുമായി പങ്കിടും എന്ന് ലളിതമായി പറയാം.
ഉദാഹരണത്തിന്, എന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ എന്റെ മൊബൈൽ നമ്പർ ചേർത്തിട്ടില്ല, ഇമെയിൽ ഉണ്ട് താനും. വാട്സാപ്പിലാകട്ടെ മൊബൈൽ നമ്പരിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തനം, എന്നാൽ അതിനു ഇമെയിലുമായി യാതൊരു ബന്ധവും ഇല്ല. ഇവ രണ്ടും ഒന്നാകുമ്പോൾ മൊബൈൽ നമ്പർ, ഇ മെയിൽ, ഫേസ്ബുക്ക്, വാട്സാപ് എന്നിങ്ങനെ സോഷ്യൽ മീഡിയായിലെ വിവിധ പ്ലാറ്റ്ഫോമുകളിലെ വിവരങ്ങൾ ഒരേ സ്രോതസ്സിൽ നിന്നും ശേഖരിക്കുന്നതിനും അനലൈസ് ചെയ്യുന്നതിനും ഫേസ്ബുക്ക്-വാട്സാപ് അധികൃതർക്ക് സാധിക്കുന്നു. നിലവിൽ വാട്സാപ്പും ഫേസ്ബുക്കും ഫ്രീയാണെങ്കിലും പരസ്യങ്ങളിലൂടെയുള്ള വരുമാനം ഫേസ്ബുക്കിനു ചില്ലറയല്ല. ആ സ്ഥിതിക്ക് വാട്സാപ്പിൽ നിന്നു കൂടിയുള്ള വിവരങ്ങൾ ഫേസ്ബുക്കിനു ലഭിക്കുമ്പോൾ ഇടപാടുകാരെ വ്യക്തിപരമായി അടുത്തറിയാനും അങ്ങനെ കൂടുതൽ ഫലപ്രദമായ വാണിജ്യ പ്രവർത്തനങ്ങൾക്ക് അവ ഉപയോഗിക്കാനും അവർക്ക് സാധിക്കും.
ഇവ ചോർന്നാൽ, നാം ഭയക്കുന്നതുപോലെ നമ്മുടെ ഓൺലൈൻ ഇടപാടുകളും സമ്പർക്കങ്ങളും പരസ്യമാകാനും അതുമുഖേന നാം വഞ്ചിതരാകാനും മതി.
പ്രൈവസി സെറ്റിങ്സ് ഒന്നുകൂടി പരിശോധിക്കുക.
ഫേസ്ബുക്കിൽ പബ്ലിക് ആയി നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ഏതു വിവരവും(ചിത്രവും വീഡിയോയും കുടുംബാംഗങ്ങളുടെ വിവരങ്ങളും ഫോൺ നമ്പരും ജീവിത ദുഃഖങ്ങളും നിങ്ങൾ ഇപ്പോൾ ആയിരിക്കുന്ന സ്ഥലവും യാത്രകൾ സംബന്ധിച്ച വിവരവും അങ്ങനെ എന്തും...) അതിൽ അക്കൗണ്ട് ഉള്ള(എന്നും നിര്‍ബ്ബന്ധമില്ല) ലോകത്തെവിടെയുമുള്ള ആൾക്കാർക്കു കാണാമെന്നോർക്കുക.
നമ്മുടെ ഒരു ഫോട്ടോ എടുക്കാൻ അപരിചിതരെ നാം അനുവദിക്കാറില്ല. അതേ സമയം നമ്മുടെ ഒന്നാന്തരം ഫോട്ടോകൾ പബ്ലിക് ആക്കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ നാം മടിക്കാറില്ല. രണ്ടും തമ്മിൽ എന്താണു വ്യത്യാസം.. രണ്ടാമത്തേത് ആണു കൂടുതൽ അപകടകരം. അതറിയാൻ ചില സൈറ്റുകളിൽ വരുന്ന നമ്മുടെ നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ നോക്കിയാൽ മതി!
സോഷ്യൽ മീഡിയായിൽ അച്ചടക്കം പാലിക്കുക. അത്രമാത്രമേ ചെയ്യാനുള്ളൂ.

നല്ല ഓർമ്മപ്പെടുത്തൽ.. സോഷ്യൽ മീഡിയയെ ശരിയായി ഉപയോഗിക്കാൻ മലയാളി എന്നു പഠിക്കും?..ആശംസകൾ a
ReplyDeleteഅടിസ്ഥാനപരമായി ഇവയെല്ലാം കമ്യൂണിക്കേഷൻ മീഡിയം ആണെന്ന ബോധമാണു വേണ്ടത്. അതിനപ്പുറത്തേക്ക് അവയിലൂടെ പങ്കുവെയ്ക്കപ്പെടുന്ന കാര്യങ്ങളും സമൂഹമാധ്യമങ്ങളോടുള്ള അടിമത്തവും തന്നെയാണ് നമ്മെയെല്ലാം ഇത്തരം വൾനറബിലിറ്റികൾക്ക് വിധേയരാക്കുന്നത്.
Deleteകമന്റ്നു നന്ദി :)
ഒന്നൂടെ വിശദമായി എഴുതാമായിരുന്നു...എങ്കിലും കാര്യങ്ങള്‍ വ്യക്തമായി .
ReplyDeleteഫൈസൽ ബാബു, അധികം തയ്യാറെടുപ്പില്ലാതെ, പെട്ടെന്നു മനസ്സിൽ തോന്നിയ ചിന്തകൾ കൂട്ടി വെച്ച് ഒരു പോസ്റ്റാക്കിയതാണ്. മാത്രവുമല്ല അധികം വിശദീകരിച്ചും സാങ്കേതികമാക്കിയും മുഷിപ്പിക്കണ്ടാ എന്നും കരുതി.
Deleteനന്ദി, വീണ്ടും വരിക.
ശ്രദ്ധിച്ചാൽ നമുക്ക് തന്നെ നല്ലത്.
ReplyDeleteശ്രദ്ധിച്ച്... സുധീ..!!
Delete:) :)
ശ്രദ്ധിക്കണം അല്ലേ..
ReplyDelete