Wednesday, October 19, 2016

വെട്ടിപ്പുറം?

എന്നെ എഴുത്തിന്റെ വഴിയിലേക്ക് തിരിച്ചു വിട്ട ഗുരുതുല്യനായ ഒരാളെ ഞാൻ വർഷങ്ങൾക്ക് മുൻപ് ബ്ലോഗിലൂടെ തെരഞ്ഞിരുന്നു. ഒരാൾ സജസ്റ്റ് ചെയ്തതനുസരിച്ച് ഞാൻ ചെന്നൈ പ്രെസ്സ് ക്ലബ്ബുമായി വരെ ബന്ധപ്പെട്ടു.ഫലം കണ്ടില്ല. ഇനി കണ്ടു കിട്ടുമോ എന്നും അറിയില്ല. ആൾ ജേർണലിസ്റ്റ്/ എഴുത്തുകാരനാണ്. പേര് *വെട്ടിപ്പുറം മുരളി*. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയാണ്.

2003ൽ ഒരു മാസികയുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. എനിക്ക് എം.എസ്‌ രാജ് എന്ന് പേര് ചാർത്തിത്തന്ന തിക്കുറിശ്ശി ആണദ്ദേഹം. കോളേജ് മാഗസിൻ കഴിഞ്ഞാൽ എന്റെ അക്ഷരങ്ങൾക്ക് അച്ചടിമഷി ചാലിച്ച ഏക വ്യക്തിയും.

ഇനി കണ്ടാൽ .. ഒരാഗ്രഹമേയുള്ളൂ... അങ്ങേരുടെ മുന്നിൽ വെച്ച് അങ്ങേരെന്നെ വല്ലപ്പോഴും സംബോധന ചെയ്യുന്നതു പോലെ, "ആത്മാവേ" എന്നൊന്നു വിളിക്കണം. ഞാൻ മറന്നിട്ടില്ല എന്ന് അറിയിക്കാൻ.

2 comments:

  1. ഗുരുവിനെ കണ്ടുപിടിയ്ക്കാൻ കഴിയട്ടെ.ആശംസോൾ.

    ReplyDelete
  2. അങ്ങേരുടെ മുന്നിൽ വെച്ച് അങ്ങേരെന്നെ വല്ലപ്പോഴും സംബോധന ചെയ്യുന്നതു പോലെ, "ആത്മാവേ" എന്നൊന്നു വിളിക്കണം. ഞാൻ മറന്നിട്ടില്ല എന്ന് അറിയിക്കാൻ...കൊള്ളാം നല്ല ആഗ്രഹം..നടക്കട്ടെ..ആശംസകൾ


    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'