ബസ്സില്‍ സാമാന്യം തിരക്കുണ്ടായിരുന്നു. രാവിലെയായതിനാല്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും എല്ലാവരുമുണ്ട്. ചിലര്‍ വെറുതെ കാഴ്ചകണ്ടിരിക്കുന്നു, മറ്റു ചിലര്‍ രാഷ്ട്രീയം പറയുന്നു, കുറെ കോളേജുപിള്ളേര്‍ സിനിമയെപ്പറ്റി ചര്‍ച്ച ചെയ്യുന്നു. ഒരുപാടുകാലം കൂടി കേരളത്തിലൂടെ ഒരു ലോങ്ങ് ട്രിപ്പടിക്കുന്നതിന്റെ ത്രില്ലില്‍ ഞാന്‍ ഇതെല്ലാം കണ്ടും കേട്ടുമിരുന്നു യാത്ര ആസ്വദിച്ചു.
ഞാനിരിക്കുന്നതിന്റെ നേരെയുള്ള ഇടത്തെ നിരയിലെ സീറ്റിന്റെ മുന്നിലത്തെ നിരയില്‍ ഒരു ചെറുപ്പക്കാരന്‍ ഇരിക്കുന്നുണ്ട്. കിടിലന്‍ ഒരു ടി-ഷര്‍ട്ടും പൊളപ്പന്‍ ജീന്‍സും പശു നക്കിയതുപോലെയുള്ള മുടിയും. ആകെക്കൂടി ഒരു അള്‍ട്രാ മോഡേണ്‍ ബാംഗ്ലൂര്‍ മലയാളി ലുക്ക്. കയ്യില്‍ മുന്തിയ ഒരു സെല്‍ഫോണുമുണ്ട്.
മൂപ്പര്‍ കുറെ നേരമായി ഇയര്‍ഫോണും ചെവിയില്‍ തിരുകി പാട്ടു കേള്‍ക്കലോടു തന്നെ പണി. ഇടയ്ക്കിടെ ഇഷ്ടന്‍ ഫോണ്‍ പോക്കറ്റില്‍ നിന്നെടുക്കും, എന്തൊക്കെയോ കുത്തുകയും ഞോണ്ടുകയും ചെയ്യും, തിരിച്ചുവീണ്ടും പോക്കറ്റില്‍ നിക്ഷേപിക്കും. ഒപ്പം മുന്നിലെ സീറ്റിന്റെ കമ്പിയില്‍ വിരല്‍ കൊണ്ടു താളമിടുന്നുമുണ്ട്. പിന്നെ താളത്തില്‍ തലയാട്ടലും.
അങ്ങനെ യാത്ര തുടരവേ ബസ്സൊരു സ്റ്റോപ്പില്‍ നിര്‍ത്തി. നമ്മുടെ ചുള്ളന്‍ പാട്ടില്‍ത്തന്നെ മുഴുകിയിരിക്കവേ മൂപ്പരുടെ ദഹനേന്ദ്രിയവ്യൂഹത്തില്‍ രൂപപ്പെട്ട ഒരു ഉച്ചമര്‍ദ്ദമേഖല പതിയെ താഴോട്ടു സഞ്ചരിച്ച് ഇടിമുഴക്കം പോലൊരു ശബ്ദത്തോടെ ബഹിര്‍ഗ്ഗമിച്ചു!
"((((#%@%$))))"
കക്ഷി സംഗീതസാഗരത്തില്‍ നീരാടുകയായിരുന്നതിനാല്‍ സംഭവം നടന്നതു നിശ്ശബ്ദമായിട്ടാണെന്നു ധരിച്ച് ഒന്നും അറിയാത്തമട്ടില്‍ പാട്ടില്‍ മുഴുകിയിരുന്നു. ചുറ്റും ചിരി പടരുന്നതും വിവിധഭാവങ്ങള്‍ നിറഞ്ഞ നോട്ടങ്ങള്‍ തന്നെ തേടിയെത്തുന്നതുമറിയാതെ ടിയാന്‍ കലാലോകത്തു വ്യാപരിക്കവേ പാട്ടു മാറ്റാനോ മറ്റോ ആവണം പുള്ളി ഫോണെടുത്തു. അപ്പോള്‍ ഞൊടി നേരത്തേക്കയാള്‍ പാട്ടു നിര്‍ത്തിയിട്ടുണ്ടാവണം, അല്ലെങ്കില്‍ തൊട്ടു പിന്നിലിരുന്ന യാത്രക്കാരന്‍ പറഞ്ഞത് അയാള്‍ കേള്‍ക്കാന്‍ ഇടയില്ല. "പാവം പയ്യന്‍, നമ്മളാരും ഒന്നും അറിഞ്ഞില്ലെന്നു കരുതിക്കാണും!!"
പക്ഷേ ഈ കമന്റ് പയ്യന്‍ കേട്ടു!
thaRa.. thatthaRa.. :(
ReplyDeleteI Know that . :)
ReplyDeleteഹോ മനുഷ്യന് ഒരു സ്വാതന്ത്ര്യം അതുമില്ലെ?
ReplyDelete