Thursday, December 27, 2007

താരയുടെ ഗൂഗ്ലിംഗ്‌

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാമത്തെ വണ്‍ ഡേ ക്രിക്കറ്റ്‌ മാച്ച്‌ നടക്കുന്ന ദിവസം. അറുബോറന്‍ പണിക്കിടയില്‍ ഞങ്ങള്‍ പാവങ്ങള്‍ ഇരുന്നു ഞെളിപിരി കൊള്ളുകയാണ്‌; ക്രിക്കറ്റ്‌ ജ്വരം മൂത്ത്‌. സമയം കൃത്യം 2.30 p.m. ക്രിക്കറ്റിനെച്ചൊല്ലി ആധി പിടിക്കേണ്ട ആവശ്യമൊന്നും ഞങ്ങള്‍ക്കില്ല എന്നുള്ള വിശ്വാസക്കരായ കുറേ പേര്‍ ഞങ്ങളുടെ ഇടയിലും ഉണ്ട്‌. ഓഫീസിലല്ലേ, ടിവി കാണാന്‍ വല്ലോം പറ്റുവോ?

നമ്മുടെ ഡേവ്‌, തിരുവല്ലാക്കാരന്‍ അച്ചായന്‍, ശുദ്ധ തോന്ന്യാസി, നാക്കിനു ലൈസന്‍സ്‌ തീരെയില്ലാത്തവന്‍, രക്തത്തിനു നിറം നല്‍കുന്ന വര്‍ണ്ണവസ്തു ഏതാ എന്നു ചോദിച്ചാല്‍ ബൗളിംഗ്‌ ആണെന്നു പറയുന്നത്ര ക്രിക്കറ്റ്‌ പ്രേമി, രംഗപ്രവേശം ചെയ്യുന്നു. അടുത്തുള്ള സീറ്റില്‍ ഇരിക്കുന്നത്‌ ലലനാമണി താര. സ്വദേശം തിരുവന്തോരം തന്നെ. ഇടയ്ക്കൊക്കെ ശുദ്ധ മണ്ടത്തരം വിളമ്പും എന്നതൊഴിച്ചാല്‍ ആളു പാവം.

ഡേവ്‌ തിരക്കിട്ടു താരയെ സമീപിക്കുന്നു.

"ആ, അതേയ്‌, ആര്‍ക്കാ താരേ ടോസ്സ്‌?"

"വാ, എനിക്കറിഞ്ഞു കൂട..."

"ഹാഹ്‌.. നെറ്റ്‌ എടുത്തു നോക്കെന്നേ.."

"മന്ദബുദ്ധി..!!എനിക്കു സൈറ്റിന്റെ പേരൊന്നും അറിഞ്ഞു കൂടാ.." താര അവളുടെ സൈബര്‍ വിജ്ഞാനം വെളിപ്പെടുത്തി.

ഡേവ്‌ വിടാന്‍ ഭാവമില്ല. "ഗൂഗിള്‍ അല്ലേ ഒള്ളത്‌? എടുത്തു ടൈപ്പ്‌ ചെയ്തു നോക്കെന്ന്‌..."

പാവം താര. ഊരുതെണ്ടിയുടെ ഓട്ടക്കീശയിലെന്തുണ്ട്‌ എന്നു ചോദിച്ചതു പോലെ, ഇന്‍റര്‍നെറ്റിനെക്കുറിച്ചും അതിലുപരി ക്രിക്കറ്റിനെക്കുറിച്ചും വെല്യ അവഗാഹമൊന്നുമില്ലാത്ത താര, പതുക്കെ google.com തുറന്നു വെച്ചു. ഇടത്തോട്ടും വലത്തോട്ടും ഒന്നു പാളി നോക്കി. എന്നിട്ടു സാവധാനം റ്റൈപ്പ്‌ ചെയ്തു: "who won the toss?". എന്നിട്ട്‌ എട്ടു ദിക്കും പൊട്ടുമാറുച്ചത്തില്‍ എന്‍റര്‍ കീയില്‍ വലതു കൈ ലാന്‍റ്‌ ചെയ്യിച്ചു.

പാവം google!! താരയുടെ മനോഗതം മനസ്സിലാക്കാന്‍ തക്ക വികാസം ടെക്നോളജിക്കു 2007ലും കൈവരിക്കാനായിട്ടില്ല എന്ന സത്യം ഡേവ്‌ തിരിച്ചറിഞ്ഞു, താര അറിഞ്ഞില്ലെങ്കിലും!

അന്വേഷിക്കാന്‍ ഉദ്ദേശിച്ച കാര്യവുമായി പുലബന്ധം പോലുമില്ലാത്ത വിവരങ്ങള്‍ ലക്ഷക്കണക്കിനു മോണിറ്ററില്‍ തെളിഞ്ഞതു കണ്ട് നിസ്സംഗഭാവവുമായി താര ഇരുന്നെങ്കിലും ബാക്കിയുള്ളവര്‍ സര്‍വ്വം മറന്നു പൊട്ടിച്ചിരിക്കുകയായിരുന്നു..!

8 comments:

  1. "who won the toss?".
    ഹ,ഹ കൊള്ളാം..

    ReplyDelete
  2. ഹഹഹ.. അതു കലക്കി. എന്റെ ഗൂഗിള്‍ ദൈവങ്ങളെ നിങ്ങള്‍ ഇതു കാണുന്നില്ലേ?

    ReplyDelete
  3. കൊള്ളാം...അടിപോളി

    ReplyDelete
  4. ചിരിക്കണ്ട..ചിരിക്കണ്ടാ..ആരും ചിരിക്കണ്ട..

    നാളെ ബ്രേക്ക് ഫാസ്റ്റിന് എന്താ ഉണ്ടാക്കണ്ടേ എന്ന് വരെ ഗൂഗിളിലും വിക്കിയിലും തെരയുന്ന ആളുകളാ ഇപ്പോ.. :)

    ReplyDelete
  5. ചിരിക്കണ്ട..ചിരിക്കണ്ടാ..ആരും ചിരിക്കണ്ട....
    അതേ, അത് തന്നെയാ എനിക്കും പറയാനുള്ളത്....കൊള്ളാം. നല്ല പോസ്റ്റ്.

    ReplyDelete
  6. ഇതല്ല ഇതിന്‍റെ അപ്പുറത്തെ സെര്‍ച്ച്‌ വരേ നടക്കും...!!

    എങ്കിലും താരെ, നീയൊരു സംഭവം തന്നെ..!

    ReplyDelete
  7. വന്നു വന്ന് ഇപ്പോള്‍ എല്ലാവരും എന്തു വേണേലും ഗൂഗിളിന്‍റെ മുന്നിലേക്കാ പോക്ക്‌..!

    ReplyDelete
  8. adipoli........
    pakshe sammadikkade vayya......
    "Thara onnonnara sambhavam thanne".......ha ha ha......

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'