Tuesday, July 26, 2016

മഴയത്തു കുരുത്ത പഴയൊരു വിത്ത്


ന്യൂജെൻ കഥയുടെ തലക്കെട്ടൊന്നുമല്ല. ഇവിടം പതിവായി വായിക്കുന്നവർക്ക്, ക്ഷമിക്കണം, വായിച്ചിരുന്നവർക്ക് മുൻപാകെ ഞാൻ എഴുതുന്ന ഒരു ക്ഷമാപണക്കുറിപ്പാണിത്.

2012 ജൂണിൽ ബാംഗ്ലൂരിലെ എന്റെ ഔദ്യോഗികജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു സ്വയം പറിച്ചു നടുമ്പോൾ ഒപ്പം കൊണ്ടുപോരാൻ കന്നടനാട്ടിൽ വെച്ചു പാകി കിളിർപ്പിച്ച ഈ എഴുത്തുപുരയിലെ അക്ഷരങ്ങളാണ്‌ പ്രധാനമായും ഉണ്ടായിരുന്നത്. സ്വാഭാവികമായും നാടിന്റെ സ്വസ്ഥതയിലും പച്ചപ്പിലും തണുപ്പിലും ഓലപ്പീപ്പി വാടില്ല, മറിച്ച്, തഴച്ചുവളരും എന്നുള്ള ഒരു പ്രതീക്ഷയോടെയാണ്‌ വന്നത്. സ്വതവേയുള്ള അലസതയും മറ്റു സമൂഹമാധ്യമങ്ങളോടുള്ള ചായ്വും എല്ലാം കൂടിയായപ്പോൾ മറന്നതും മറച്ചതും ഇവിടുത്തെ എഴുത്തായിരുന്നു. ഡയറിയെഴുത്തു പോലും അന്യം നിന്നു; പേനയെടുക്കുന്നത് ഫയലെഴുതാൻ മാത്രമായപ്പോൾ ഇവിടം ആളൊഴിഞ്ഞ ഒരാൽത്തറയായിപ്പോയി.


കഴിഞ്ഞ നാലു വർഷങ്ങൾക്കിടെ യാത്രകൾ ഒരുപാടു നടന്നു. ഇടുക്കിയുടെ അറിയാതിരുന്ന പല മുക്കും മൂലയും കണ്ടു. ആയിരക്കണക്കിനു കിലോമീറ്ററുകൾ സ്വയവും കൂട്ടുകാർക്കൊപ്പവും യാത്ര ചെയ്തു. പല പല സ്ഥലങ്ങളിൽ താമസിച്ചു. യാത്ര പോകുമ്പോഴാണ്‌ മനസ്സിൽ നല്ല നല്ല ചിന്തകളും ആശയങ്ങളും ഒക്കെ ഉണ്ടാവുക. അതിനൊന്നും ഒരു പഞ്ഞവും ഇല്ലായിരുന്നെങ്കിലും അപൂർവ്വം സന്ദർഭങ്ങളിലൊഴികെ എഴുത്തു മാത്രം എന്നെ വിട്ടു നിന്നു. ഞാൻ എഴുതാറുണ്ടെന്നും എഴുതേണ്ടവനാണെന്നും സ്വയം ബോധ്യപ്പെടുത്താൻ, വാഹനത്തിന്റെ പിന്നിൽ ബ്ലോഗരിന്റെ ലോഗോ വരെ പതിച്ചു വച്ചു. അപ്പോഴും ഞാൻ എഴുതാതിരുന്നു. ഇപ്പോൾ ഞാൻ എഴുതാനിരിക്കുന്നു.. മറന്നു തുടങ്ങിയ അക്ഷരങ്ങളെ ഇനിയൊന്നു തിരിച്ചു പിടിക്കാൻ നോക്കട്ടെ...

വീണ്ടും പേനയെടുക്കാൻ പ്രചോദനവും ആത്മവിശ്വാസവും നല്കിയ വിജയ് ശങ്കർ വാസുദേവന്‌(പോറ്റി) നന്ദി രേഖപ്പെടുത്തിക്കൊണ്ട്, ഞാൻ എഴുത്തു പിന്നേം നിർത്തിയാൽ എന്നെ ശിക്ഷിക്കാൻ താങ്കൾക്ക് അധികാരമുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്.

4 comments:

Jyothi Mlavathuparambil said...

appo kaanumbazhellam prajodanam tharunna njano?

enikkoru vilemille?

veendum ezhuthan theerumanichathil santhosham..

Vijay Sankar Vasudevan said...

Valare santhosham...
Thaangalude ezhuthinde vijayagadha thudarnnu kondirikkatte ennu aasamsikkunnu..
Ezhuthaan madichaal kambu vetti adikkaan njan veendum kattappanayil varunnathaanu - sikshikkaan thaangal thanne enikku thanna adhikaaram kondu!
Nalla yathrakalum nalla anubhavangalum undavatte, Raj!

സുധി അറയ്ക്കൽ said...

നല്ല നല്ല എഴുത്തുകൾ ആ തൂലികയിൽ നിന്ന് പിറക്കട്ടെ.

എം.എസ്. രാജ്‌ | M S Raj said...

@Jyothi
kaanumpolellam prachodanam thannathu marannu kond ezhuthiyathalla. pettennulla kaaranam vijay-yumayulla samasaram aayirunnu ennu mathram.

@Vijay
ഒരുപാടു നന്ദി ഈ നല്ല വാക്കുകൾക്കും എന്നെ കാണാൻ വന്നതിനും ഒരു കറക്കം താങ്കളോടോത്ത് തരപ്പെടുത്തിയതിനും. മനസ്സിലെ പോസ്റ്റുകൾ രണ്ടെണ്ണം റിലീസായിട്ടുണ്ട്. വായിച്ചു വിലയിരുത്തുമല്ലോ.

@സുധി അറയ്ക്കൽ
വളരെ നന്ദി. തുടർന്നുള്ള പോസ്റ്റിൽ കമന്റ് കണ്ടു. അഭിപ്രായങ്ങൾ ഇനിയും അറിയിക്കുക. :)