ഓണവും തുടർന്നു വന്ന അവധികളും ഒക്കെക്കാരണം കുറെ ദിവസം വൈകിയാണ് ആ വർത്ത ഞങ്ങളറിഞ്ഞത് - തോമാച്ചൻ അപ്പനായി! വാട്‌സ്ആപ്പിൽ ഇതു കേട്ടപാടെ അനുമോദിച്ചുകൊണ്ട് വന്ന ഒരു സന്ദേശത്തിന്റെ തുടക്കത്തിൽ  ചെസ്സ് നമ്പർ 437 എന്നൊരു ശ്രദ്ധക്ഷണിക്കൽ ഉണ്ടായിരുന്നു. അതെന്താണെന്നു ചോദിക്കവേയാണ് ഈ ആഫീസ് കഥ ഞാൻ കേൾക്കാനിടയായത്.
തോമാച്ചൻ ഞങ്ങളുടെ സഹപ്രവർത്തകനാണ്. ഈ കഥയാകട്ടെ കുറെ വർഷം മുൻപ് നടന്നതും.
ഒരിക്കൽ ആഫീസിൽ നിന്നും തോമാച്ചൻ അല്പം നേരത്തേ പോയി. പോകാൻ തയ്യാറാകവേ ആ റൂട്ടിലേക്കുള്ള പതിവു സഹയാത്രികർ പറഞ്ഞു - “തോമാച്ചാ നിക്ക്, നാലരയ്ക്കു തൊടുപുഴയ്ക്ക് (ഓഫീസിലെ) വണ്ടിയുണ്ട്. അതിനു പോകാം..?”
ഡോക്ടറെ കാണണമെന്നും എന്തോ അത്യാവശ്യകാര്യമുണ്ടെന്നും ഒക്കെ പറഞ്ഞ് തോമാച്ചൻ ധൃതികൂട്ടി ഓഫീസ് വിട്ടു.
തൊടുപുഴക്കാരായ സഹപ്രവർത്തകർ മുൻപേ പറഞ്ഞ വണ്ടിക്ക് സ്ഥലത്തെത്തി. അങ്ങനെ നടക്കുമ്പോൾ അതാ, ശരീര സൗന്ദര്യ മൽസരം!! എന്നാൽ വെറുതേ അതൊന്നു കണ്ടുകളയാം എന്നുറച്ച് ഈ ചങ്ങാതിമാർ മൽസരം കാണാൻ കയറി.
പ്രഭാപൂരത്തിൽ മുങ്ങിയ സ്റ്റേജിൽ അപ്പോളതാ വിളിച്ചു പറയുകയാണ് :
ചെസ്സ് നമ്പർ നാനൂറ്റി മുപ്പത്തേഴ്!
പിന്നാലെ ദാ വരുന്നു... മസ്സിലും പെരുപ്പിച്ച്, ഉടലാകെ ഉരുട്ടിയുരുട്ടി നീല ഷഡ്ഡിയുമിട്ട് നമ്മടെ തോമാച്ചൻ!!
കണ്ടുനിന്ന സഹ അപ്പീസർമാർ അദ്ഭുതത്താൽ വായും പൊളിച്ചു നിന്നു!
തോമാച്ചൻ വേദിയുടെ മുന്നിലേക്കു വന്നു സദസ്സിലേക്കു കണ്ണോടിച്ചതും ദാ നിക്കുന്നു കൂട്ടുകാർ. അപ്പത്തന്നെ “ഡാ തോമാച്ചാ...” ന്ന് അവർ ഒരു വിളി..!!
എന്തു പറയാൻ, ബലൂൺ പോലെ വീർത്തു നിന്നിരുന്ന തോമാച്ചന്റെ മസ്സിലൊക്കെ ഉപ്പിലിട്ട മാങ്ങാ പോലെ ചുളുങ്ങിപ്പോയി.
സോ, ചെസ്സ് നമ്പർ 437, തോമാച്ചനും കുടുംബത്തിനും വാവയ്ക്കും ആശംസകൾ!

No comments:
Post a Comment
'അതേയ്... ഒരു വാക്കു പറഞ്ഞേച്ച്...'