എനിക്കും നിനക്കുമന്നൊരു ദശമിനാളില്‍ക്കിട്ടിയത്
തേനില്‍ക്കുറുക്കിയൊരന്‍പത്തൊന്നക്ഷരപ്പിച്ച !
എഴുതാനെന്‍ നാരായത്തിനു മുനയില്ലെങ്കിലെന്ത്?
കണ്ണിന്റെ വാതായനങ്ങള്‍ തുറന്നല്ലോ കിടപ്പൂ!
വെള്ളം പോലെ തന്നെയാണക്ഷരം
കഴുകാനും തരമാകും, കലര്‍ത്താനും അതു തന്നെ.
എഴുതുവാന്‍ നീയും അതില്‍ മിഴിനട്ടു ഞാനും.
പഴിക്കുവാന്‍, പുകഴ്ത്തുവാന്‍
കളിക്കുവാന്‍, കളിയാക്കാന്‍, ഭര്‍ത്സിച്ചു
നാണം കെടുത്തിനിന്‍ നാവൊന്നടക്കുവാന്‍
ഞാനും തരം പോലെയോലയെടുക്കുന്നു
നാനാതരത്തിലീ ഭ്രാന്തുകുറിക്കുന്നു.
പൊലിക്കാതെയിപ്പൊഴും തോളിലെഭാണ്ഡത്തില്‍
ക്ലാവുപുരണ്ടു കിടക്കുന്നു, എന്റെയന്‍പത്തൊന്നക്ഷരപ്പിച്ച!
oru kavitha!
ReplyDelete