‘യുവ്’ എന്ന ആല്ബത്തിലെ പ്രശസ്തമായ ‘നെഞ്ചോടുചേർത്തു പാട്ടൊന്നുപാടാൻ’ എന്ന ഗാനത്തിന്റെ ഈണത്തിന് ഞാൻ നല്കിയ അക്ഷരച്ചാർത്ത്...
_____________________________________
എന്നെന്നുമെന്നിൽ പൂക്കുന്നു രാഗം
രാവിന്റെ മാറിൽ നിൻ ഗന്ധം
പാടാതെ പാടും നോവിന്റെ ഗീതം
കേൾക്കാതെ പോയോ നീയിന്നും?
ദേവതേ... ഈ കാറ്റിൻ ഈണവും
തേടിയോ... നിൻ നെഞ്ചിൻ നിസ്വനം
പദതാളത്തെക്കവരും ചിരിയോടെ കൊലുസിണകൾ
വിടരും മിഴിയിൽ അലിയും മൂകസാന്ദ്രം മേഘജാലം
നീലാമ്പൽ പൂ ചൂടും പൊയ്ക തന്നോരം
കണ്ണാലേ നീയേതോ കാവ്യം ചമച്ചൂ
കവിളിലെ നാണമോ സിന്ദൂരമായ്പ്പടർന്നൂ
കരളിലെ മോദമോ സുസ്മേരമായി
നീ നിന്നു അഴകായ്.. വിരിയും മലരായ്...
തേരേറിപ്പായുന്ന കാലത്തിനുണ്ടോ
സ്നേഹത്തിൻ നോവുള്ള ഓർമ്മയൊന്നെണ്ണാൻ
വർഷവും ഗ്രീഷ്മവും എത്രയോ മിന്നിമാഞ്ഞു
സ്മൃതികളായ് ഉതിരുമീ ശോകനിശ്വാസം
പൊഴിയുന്നൂ മഴയായ്.. നിനവായ്.. കനവായ്...
ആര്പ്പോന്നു കൂവി, ആര്‍ത്തൊന്നു പാടി,
പഴങ്കഥയോതി, കളിവാക്കു ചൊല്ലി,
കള്ളം പറഞ്ഞുമൊന്നോടിത്തിമിര്ത്തും
ആകെച്ചിരിച്ചുമൊരല്പം കരഞ്ഞും...
Showing posts with label song. Show all posts
Showing posts with label song. Show all posts
Thursday, August 16, 2012
nenchodu cherthu => എന്നെന്നുമെന്നിൽ
Friday, March 30, 2012
ആരീരാരം പാടാം...
'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലെ 'മഴനീര്‍ത്തുള്ളികള്‍' എന്ന ഗാനത്തിന് ഞാന്‍ മറ്റൊരു ഭാഷ്യം നല്‍കിയതിനെത്തുടര്‍ന്ന് ആ ആവേശത്തില്‍ നിന്നുകൊണ്ട് 'സോള്‍ട്ട് ആന്‍ഡ് പെപ്പറി'ലെ 'പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍' എന്ന ഗാനത്തെ ഒരു താരാട്ടുപാട്ട് ആയി മാറ്റിയെഴുതി. അത് താഴെ ചേര്‍ക്കുന്നു. ഇഷ്‌ടമാകുമോന്നു നോക്കൂ!
ചാഞ്ചക്കം നീ ചായുറങ്ങാന്‍ ആരീരാരം പാടാം... കണ്ണുറങ്ങ് മെയ്യുറങ്ങ് കനവുകളില്‍ നിനവുകളില്‍ മധുരവുമായി.. കിളിമകളായി..!! മൃദുലമായ് നീ വിരലിനാലെ, പുണരുവതെന്തിനോ? അലസമായീ മിഴികള്‍ പൂട്ടി, ചെറുചിരിചൂടി കവിളിലെ മറുകോ കണ്മഷിവരയോ മുടിയിഴയലയോ രാവിന്നേകീ വര്‍ണ്ണം?! ചാഞ്ചക്കം നീ ചായുറങ്ങാന്‍ ആരീരാരം പാടാം... ഹൃദയതാളം പകരുമീണം, തളിരുടല്‍ തഴുകേ കുളിരുമായി ഇരവിലെന്നും, വരുമിളം തെന്നല്‍.. ആലിംഗനമായ് ആന്ദോളനമായ് ആരോമലിനെ മാറില്‍ ചേര്‍ത്തുറക്കാം... ചാഞ്ചക്കം നീ ചായുറങ്ങാന്‍ ആരീരാരം പാടാം... കണ്ണുറങ്ങ് മെയ്യുറങ്ങ് കനവുകളില്‍ നിനവുകളില്‍ ആരിരിരാരോ ഉം ഉം ഉം ഉം....! |
Thursday, March 29, 2012
മഴനീര്‍ത്തുള്ളികള്‍ പൊഴിയുന്നിനിയും
'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലെ 'മഴനീര്‍ത്തുള്ളികള്‍' എന്ന ഗാനത്തിന്റെ ഈണത്തില്‍ എന്റെ അക്ഷരസാഹസം.
പ്രണയം പൂവിടും നറു പനിനീര്‍ മണ്ഡപം
പുളകം ചൂടിയോ മലരടികള്‍ പുല്‍കവേ
സാഫല്യമായ് നവ ചൈതന്യമായ്
നീയെന്‍ മലര്‍വ്വാടിയില്‍
പരിണയരാവിന്റെ യാമങ്ങളില്‍
മിഴികളില്‍ നീട്ടുന്നു പ്രേമാമൃതം
(പ്രണയം പൂവിടും)
പൂപ്പാല മേല്‍ രാപ്പാടിക്കും
മൗനത്തിന്‍ പരിരംഭണം
പാറിവന്ന തെന്നലും
പാരിജാത ഗന്ധവും
ഹിമകണമാര്‍ന്നു നിന്ന ജാലക-
പ്പാളിയോടിണങ്ങിയോ?
(പ്രണയം പൂവിടും)
നിറദീപങ്ങള്‍ കനകാംബരം
വിരിയിച്ച ശ്രീകോവിലില്‍
കൂപ്പുകൈദളങ്ങളാല്‍
കൂമ്പും പീലിക്കണ്‍കളാല്‍
കളഭച്ചേലില്‍ നിന്ന ദേവി നിന്‍
ഒരു ജന്മം വരമായി നേടി ഞാന്‍
(പ്രണയം പൂവിടും)
© http://www.olapeeppi.blogspot.in/ - M.S. Raj
പ്രണയം പൂവിടും നറു പനിനീര്‍ മണ്ഡപം
പുളകം ചൂടിയോ മലരടികള്‍ പുല്‍കവേ
സാഫല്യമായ് നവ ചൈതന്യമായ്
നീയെന്‍ മലര്‍വ്വാടിയില്‍
പരിണയരാവിന്റെ യാമങ്ങളില്‍
മിഴികളില്‍ നീട്ടുന്നു പ്രേമാമൃതം
(പ്രണയം പൂവിടും)
പൂപ്പാല മേല്‍ രാപ്പാടിക്കും
മൗനത്തിന്‍ പരിരംഭണം
പാറിവന്ന തെന്നലും
പാരിജാത ഗന്ധവും
ഹിമകണമാര്‍ന്നു നിന്ന ജാലക-
പ്പാളിയോടിണങ്ങിയോ?
(പ്രണയം പൂവിടും)
നിറദീപങ്ങള്‍ കനകാംബരം
വിരിയിച്ച ശ്രീകോവിലില്‍
കൂപ്പുകൈദളങ്ങളാല്‍
കൂമ്പും പീലിക്കണ്‍കളാല്‍
കളഭച്ചേലില്‍ നിന്ന ദേവി നിന്‍
ഒരു ജന്മം വരമായി നേടി ഞാന്‍
(പ്രണയം പൂവിടും)
© http://www.olapeeppi.blogspot.in/ - M.S. Raj
Subscribe to:
Posts (Atom)