‘യുവ്’ എന്ന ആല്ബത്തിലെ പ്രശസ്തമായ ‘നെഞ്ചോടുചേർത്തു പാട്ടൊന്നുപാടാൻ’ എന്ന ഗാനത്തിന്റെ ഈണത്തിന് ഞാൻ നല്കിയ അക്ഷരച്ചാർത്ത്...
_____________________________________
എന്നെന്നുമെന്നിൽ പൂക്കുന്നു രാഗം
രാവിന്റെ മാറിൽ നിൻ ഗന്ധം
പാടാതെ പാടും നോവിന്റെ ഗീതം
കേൾക്കാതെ പോയോ നീയിന്നും?
ദേവതേ... ഈ കാറ്റിൻ ഈണവും
തേടിയോ... നിൻ നെഞ്ചിൻ നിസ്വനം
പദതാളത്തെക്കവരും ചിരിയോടെ കൊലുസിണകൾ
വിടരും മിഴിയിൽ അലിയും മൂകസാന്ദ്രം മേഘജാലം
നീലാമ്പൽ പൂ ചൂടും പൊയ്ക തന്നോരം
കണ്ണാലേ നീയേതോ കാവ്യം ചമച്ചൂ
കവിളിലെ നാണമോ സിന്ദൂരമായ്പ്പടർന്നൂ
കരളിലെ മോദമോ സുസ്മേരമായി
നീ നിന്നു അഴകായ്.. വിരിയും മലരായ്...
തേരേറിപ്പായുന്ന കാലത്തിനുണ്ടോ
സ്നേഹത്തിൻ നോവുള്ള ഓർമ്മയൊന്നെണ്ണാൻ
വർഷവും ഗ്രീഷ്മവും എത്രയോ മിന്നിമാഞ്ഞു
സ്മൃതികളായ് ഉതിരുമീ ശോകനിശ്വാസം
പൊഴിയുന്നൂ മഴയായ്.. നിനവായ്.. കനവായ്...
Thenga udachirikkunnu..valare nalla kavitha..iniyum poratte ithupole
ReplyDeleteമിസ്റ്റര്‍ റഫീക്ക് അഹമ്മദ്, കസേര എപ്പോ ഒഴിയേണ്ടി വരും എന്ന് സൂക്ഷിച്ചോളൂ.
ReplyDelete;)