ജോലിസ്ഥലങ്ങളിൽ തമാശകളും കഥകളും ഏറെ അരങ്ങേറുന്ന നാടാണു കേരളം. ഓരോ തൊഴിൽ രംഗങ്ങളിലും അതാതു മേഖലയുമായി ബന്ധപ്പെട്ടതും രസകരവുമായ നിരവധി സംഭവങ്ങൾ ഉണ്ടെങ്കിലും അവയ്ക്കെല്ലാം അതാത് ഓഫീസുകളിൽ ജനിച്ചു മരിക്കാനാണു വിധി. സർക്കാർ ഓഫീസുകളിലെ നർമ്മരംഗങ്ങൾ പലതും മിക്കവാറും അതാത് ഓഫീസുകളുടെ ചുവരുകൾ വിട്ടു പോകാറില്ല. സർക്കാർ ഓഫീസ് പശ്ചാത്തലമായ രസകരസംഭവങ്ങളുടെ സാദ്ധ്യത നമ്മെ ബോദ്ധ്യപ്പെടുത്തിയത് ‘അയാൾ കഥയെഴുതുകയാണ്’ എന്ന സിനിമയിലെ കഥാപാത്രം ‘സാഗർ കോട്ടപ്പുറം’ ആണ്. സർവീസ് സ്റ്റോറി എഴുതാൻ ഒരു സർക്കാർ ഓഫീസിലേക്കു വരുന്ന അയാളുടെ പ്രതീക്ഷകളിൽ അങ്ങനെ ഒരോഫീസിൽ നിന്നു ലഭിക്കാവുന്ന വിഷയങ്ങളുടെ പട്ടിക നിരന്നു കാണാം.
എല്ലാ ഓഫീസുകളിലും ഏറിയും കുറഞ്ഞും ഇത്തരം എക്സ്ട്രാ കരിക്കുലർ മാറ്റേഴ്സ് ഉണ്ടെന്നതും നമുക്കറിയാം. ഓഫീസുകളിൽ മാത്രമല്ല വ്യാപാരസ്ഥാപങ്ങളിൽ, തൊഴിൽ ശാലകളിൽ, ടാക്സി സ്റ്റാൻഡുകളിൽ... അങ്ങനെയങ്ങനെ. വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമായി ഇത്തരം കഥകൾ പലതു പരന്നു, പരക്കുന്നു. അവയിൽ ചിലതാണ് ആഫീസ്_കഥകൾ എന്ന ടാഗിൽ ഇവിടെയും. ഈ കഥകളിൽ നേരമ്പോക്കിനായി പടച്ചുണ്ടാക്കിയ കഥകളും മിത്തുകളും പാരവെയ്ക്കാൻ മെനഞ്ഞ പണികളും ഒക്കെയുണ്ട്. പറഞ്ഞത് ഇത്രയേയുള്ളൂ, ഇവയിലെ യാഥാർഥ്യം തിരയാൻ ദയവായി മെനക്കെടരുത്. അതെ, ആഫീസ്_കഥകൾ എന്ന ലേബലിൽ വരുന്ന കുറിപ്പുകളിലെ കഥയും കഥാപാത്രങ്ങളും പേരുകളും സാഹചര്യങ്ങളും തികച്ചും സാങ്കല്പികം മാത്രം!
യൂ ഗോട്ടിറ്റ്, ഹ്?
ആദ്യത്തെ കഥ ഇവിടെ.

No comments:
Post a Comment
'അതേയ്... ഒരു വാക്കു പറഞ്ഞേച്ച്...'