ഇടുക്കി ചെറുതോണി നിവാസികൾക്കു പരിചയമുള്ള ഒരു അന്തിപ്പത്രവില്പനക്കാരൻ ഉണ്ട്. ഒരിക്കൽ അയാൾ പത്രം മാർക്കറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു:
“എല്ലാരും... രണ്ടും മൂന്നും നില വീടും കെട്ടിടോമൊക്കെ കെട്ടിപ്പൊക്കിക്കോ! കാശൊക്കെ കൊണ്ടെ ബാങ്കിലിട്ടോ. സൊർണ്ണമൊക്കെ ലോക്കറിൽ അട്ടിയിട്ടു വെച്ചോ. പറ്റുന്നത്രേം കയ്യിലും കഴുത്തിലും ഇട്ടോണ്ടും നടന്നോ. എത്ര നാളേക്കെന്നു വെച്ചോണ്ടാ? ഇതെല്ലാം ദേ ഇപ്പളങ്ങു പോകും..!! ദേ.. ഈ പത്രമൊന്നു വായിച്ചേ!!”
മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ കീഴിലെ അണക്കെട്ടുകൾക്കു സംഭവിച്ചേക്കാവുന്ന കുഴപ്പങ്ങളായിരുന്നു അന്നത്തെ പത്രത്തിലെ പ്രധാന ഇനം.
(ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെ കാല്ക്കലാണ് ചെറുതോണി ടൗണിന്റെ സ്ഥാനം!)
No comments:
Post a Comment
'അതേയ്... ഒരു വാക്കു പറഞ്ഞേച്ച്...'